Quantcast

വിവാദ പ്രസംഗം: എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ പരാതി

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനുവാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ പരാതി നൽകിയത്.

MediaOne Logo

Web Desk

  • Published:

    13 Jan 2024 11:12 PM IST

Sathar Panthalloor against Shashi tharoor
X

കോഴിക്കോട്: കൈവെട്ട് പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെതിരെ പരാതി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനുവാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ പരാതി നൽകിയത്.

എസ്.കെ.എസ്.എസ്.എഫ് മുഖദ്ദസ് സന്ദേശയാത്രയിൽ മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലാണ് സത്താർ പന്തല്ലൂർ വിവാദ പരാമർശം നടത്തിയത്. സമസ്ത പണ്ഡിതൻമാരെ വെറുപ്പിക്കാൻ ശ്രമിക്കുന്നവരുടെ കൈ വെട്ടുമെന്നും സമസ്തയോടല്ലാതെ മറ്റൊരു സംവിധാനത്തോടും കടപ്പാടില്ലെന്നുമുള്ള പരാമർശം രാജ്യത്തിന്റെ ഭരണഘടനയേയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതും സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നാണ് പരാതി.




TAGS :

Next Story