Quantcast

സ്പീക്കറെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും അപമാനിച്ചെന്നരോപിച്ച് സിപിഎം നേതാക്കൾ അവതാരകനെ തല്ലിയെന്ന് പരാതി

സിപിഎം ഭരിക്കുമ്പോൾ മർദ്ദനമേറ്റ പരാതിയുമായി പോലീസ് സ്റ്റേഷനിൽ സമീപിച്ചാലും നീതി കിട്ടില്ലെന്നും പരാതിക്കാരൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    16 Feb 2025 7:57 AM

സ്പീക്കറെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും അപമാനിച്ചെന്നരോപിച്ച് സിപിഎം നേതാക്കൾ അവതാരകനെ തല്ലിയെന്ന് പരാതി
X

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ നിർമ്മിച്ച ടൗൺ സ്ക്വയർ ഉദ്ഘാടന ചടങ്ങിൽ അവതരകനായ അധ്യാപകനെ സിപിഎം ഏരിയ സെക്രട്ടറി മർദ്ദിച്ചതായി ആരോപണം. ബിനു കെ സാമാണ് പ്രാദേശിക സിപിഎം നേതൃത്വതിനെതിരെ രംഗത്തെത്തിയത്. അതേസമയം അവതരണ രീതി ശരിയായില്ലെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി വി സഞ്ചു പറഞ്ഞു.

സ്പീക്കർ ഉദ്ഘാടകനും ആരോഗ്യ വകുപ്പ് മന്ത്രി വിശിഷ്ടാതിഥിയുമായ പരിപാടിയിൽ ഇരുവർക്കും അവതാരകൻ സ്വാഗതം പറഞ്ഞ ശൈലി വേദിയിലും സദസ്സിലും തെറ്റിദ്ധാരണ പടർത്തിയിരുന്നു. തന്റെ ഭാഷാ ശൈലി പാർട്ടിക്കാർക്ക് മനസ്സിലാകാഞ്ഞതാണെന്നും വീണ ജോർജും മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈനും തമ്മിലുള്ള ഗ്രൂപ്പ് പോരിൽ തന്നെ കരുവാക്കിയെന്നും അവതാരകനായ ബിനു കെ സാം പറഞ്ഞു.

സിപിഎം ഭരിക്കുമ്പോൾ മർദ്ദനമേറ്റ പരാതിയുമായി പോലീസ് സ്റ്റേഷനിൽ സമീപിച്ചാലും നീതി കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അവതാരകന്റെ ആരോപണം തള്ളി സിപിഎം ഏരിയ സെക്രട്ടറി രംഗത്തെത്തി. അവതരണ രീതി തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയെന്നും മർദ്ദിച്ചിട്ടില്ലെന്നും ഏരിയ സെക്രട്ടറി സഞ്ചു പറഞ്ഞു.

TAGS :

Next Story