Quantcast

എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത്‌ വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി

സ്വകാര്യ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-04-03 01:46:08.0

Published:

3 April 2024 1:45 AM GMT

എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത്‌ വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി
X

തിരൂർ: എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത്‌ വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. തിരുവനന്തപുരം, കോഴിക്കോട് എയർപോർട്ടുകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയതയായി പരാതിയുള്ളത്‌. പണം നഷ്ടമായവർ പോലീസിൽ പരാതി നൽകി.

തിരൂരിലെ സ്വകാര്യസ്ഥാപനത്തിൽ നിന്ന് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ് പഠിച്ചിറങ്ങിയ വിദ്യാർഥികളെയാണ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത്. തിരുവനന്തപുരം, കൊച്ചി എടപ്പള്ളി സ്വദേശിനികളായ യുവതികളാണ് വിദ്യാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ജോലി നൽകാതെ കമ്പളിപ്പിച്ചത്‌.

ജോലി വാഗ്ദാനം ചെയ്ത സംഘം പണം ഉണ്ടെങ്കിൽ ജോലി ഉണ്ട് എന്ന് പറഞ്ഞു സമീപിച്ചു. അവർ പറഞ്ഞതനുസരിച്ച് ഏകദേശം മുക്കാൽ ലക്ഷത്തോളം രൂപ നൽകി. ക്യാഷ് കൊടുത്തതിനു ശേഷം ട്രെയിനിങ്ങിന്റെ ഭാഗമായി എയർപോർട്ടിലേക്ക് വിളിപ്പിച്ചു.എയർപോർട്ടിൽ എത്തിയപ്പോൾ എയർപോർട്ട് എൻട്രി പാസ് തരാതെ കബളിപ്പിച്ചു. പണം നൽകിയവരെ വിളിച്ചാൽ ആരും കോൾ എടുക്കുന്നില്ലെന്നും പരാതിക്കാർ പറയുന്നു..

തുടർന്നാണ് പണം നഷ്ടമായർ തിരൂരിൽ പോലീസിൽ പരാതി നൽകിയത്. സമാനമായി പല ജില്ലകളിലെ വിദ്യാർഥികളിൽ നിന്നായി ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് പരാതിക്കാർ ആരോപിക്കുന്നത്. പലരും മാനഹാനി ഭയന്ന് രംഗത്തുവരാൻ മടിക്കുകയാണന്നും പരാതിക്കാർ പറയുന്നു.

TAGS :

Next Story