Quantcast

വിദൂര വിദ്യാഭ്യാസത്തിന്‍റെ മറവിൽ പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനം പണം തട്ടുന്നതായി പരാതി

പട്ടാമ്പി ഗ്ലോബൽ ഡിസ്റ്റൻസ് എഡ്യൂക്കേഷനെതിരെയാണ് പരാതി ഉയർന്നത്.

MediaOne Logo

Web Desk

  • Published:

    17 Feb 2022 2:15 AM GMT

വിദൂര വിദ്യാഭ്യാസത്തിന്‍റെ മറവിൽ  പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനം പണം തട്ടുന്നതായി പരാതി
X

വിദൂര വിദ്യാഭ്യാസത്തിന്‍റെ മറവിൽ പാലക്കാട് പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനം വിദ്യാര്‍ഥികളിൽ നിന്നും പണം തട്ടുന്നതായി പരാതി. പട്ടാമ്പി ഗ്ലോബൽ ഡിസ്റ്റൻസ് എഡ്യൂക്കേഷനെതിരെയാണ് പരാതി ഉയർന്നത്.

ഇതര സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും എടുക്കാം എന്ന് പറഞ്ഞാണ് വിദ്യാത്ഥികളിൽ നിന്നും ഫീസ് വാങ്ങുന്നത്. പലരോടും പരീക്ഷ എഴുതാതെ പാസാക്കി നൽകാമെന്നും പറഞ്ഞിട്ടുണ്ട്. മധുര കാമരാജ് യൂണിവേഴ്സിറ്റി , അണ്ണാമലൈ യൂണിവേഴ്സിറ്റി അടക്കം ഉള്ള തമിഴ് നാട്ടിലെ യൂണിവേഴ്സിറ്റികളുടെ പേരിലാണ് വൻ ഫീസ് വാങ്ങി വിദ്യാര്‍ഥികളെ പറ്റിക്കുന്നതെന്ന് വിദ്യാര്‍ഥികൾ പറയുന്നു. എന്നാൽ യൂണിവേഴ്സിറ്റിയുടെ പ്രശ്നം മൂലം പരീക്ഷ നടക്കാത്തതാണെന്ന് സ്ഥാപന ഉടമകൾ പറയുന്നു. പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് കാര്യമായി ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്. ഗ്ലോബൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ സെന്‍റര്‍ ഉൾപ്പെടെ സമാന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

TAGS :

Next Story