Quantcast

വീടിന് മുന്നിൽ ബസ് നിർത്തിയില്ല; കെഎസ്‌ആർടിസി ഡ്രൈവറെ മർദിച്ചതായി പരാതി

കോഴിക്കോട് തിരുവമ്പാടിയിൽ നിന്നും കക്കാടംപൊയിലിലേക്ക് പോവുന്ന കെ എസ്‌ ആർ ടി സി ബസിന്റെ ഡ്രൈവർ പ്രകാശനെയാണ് ബസ്സ് ഓടിക്കൊണ്ടിരിക്കെ മർദിച്ചത്

MediaOne Logo

Web Desk

  • Published:

    8 Jun 2024 10:46 AM GMT

KSRTC has distributed the first installment of salary to the employees,latest newsകെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു
X

കോഴിക്കോട്: വീടിനു മുന്നിൽ ബസ് നിർത്തിയില്ലെന്നാരോപിച്ച് കെ എസ് ആർ ടി സി ഡ്രൈവറെ മർദിച്ചതായി പരാതി. കോഴിക്കോട് തിരുവമ്പാടിയിൽ നിന്നും കക്കാടംപൊയിലിലേക്ക് പോവുന്ന കെ എസ്‌ ആർ ടി സി ബസിന്റെ ഡ്രൈവർ പ്രകാശനെയാണ് ബസ്സ് ഓടിക്കൊണ്ടിരിക്കെ മർദിച്ചത്. തിരുവമ്പാടി പോലീസ് കേസ് എടുത്തു

ബുധനാഴ്ച ഉച്ചയ്ക്ക് കൂടരഞ്ഞി മങ്കയത്ത് വെച്ചാണ് കെ എസ് ആർ ടി സി ബസ് ഡ്രൈവർക്ക് മർദനമേറ്റത്. മങ്കയം സ്വദേശി അപ്പച്ചൻ മർദിച്ചു എന്നാണ് പ്രകാശൻറെ പരാതി. അപ്പച്ചൻറെ വീടിന് മുന്നിലൂടെയാണ് ബസ്സ് പോകുന്നത്. വീടിന് മുന്നിലെത്തിയപ്പോൾ ഇയാൾ ബെല്ലടിച്ചു.

തിരക്കുള്ള ഇടുങ്ങിയ റോഡായതിനാൽ ബസ് അൽപം മുന്നിലുള്ള സ്റ്റോപ്പിൽ നിർത്താൻ പോകുന്നതിനിടെ മർദ്ദിക്കുകയാിരുന്നെന്ന് ഡ്രൈവർ പ്രകാശൻ പറഞ്ഞു. അപ്രതീക്ഷിതമായുള്ള അക്രമത്തിൽ ബസ്സ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് തെന്നിമാറി. പ്രകാശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകാശൻറെ പരാതിയിൽ തിരുവമ്പാടി പോലീസ് കേസെടുത്തു.

TAGS :

Next Story