കൊടി സുനിയെ ജയിലിനുള്ളിൽ ജീവനക്കാർ മർദ്ദിച്ചതായി പരാതി
ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം
തൃശൂര്‍: ടി.പി വധക്കേസ് പ്രതി കൊടി സുനിയെ ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചതായി പരാതി. കൊടി സുനിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉറങ്ങിക്കിടന്ന സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
കഴിഞ്ഞ ദിവസം വിയ്യൂർ ജയിലിലുണ്ടായ സംഘർഷത്തിൽ മൂന്ന് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തു നിന്നെത്തിച്ച കൊലക്കേസ് പ്രതികളും തമ്മിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. സംഘർഷം തടയാനെത്തിയ സുരക്ഷ ജീവനക്കാരെയും ഗാർഡ് ഓഫീസും കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു.
പരിക്കേറ്റ ജയിൽ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതികൾ ഫർണിച്ചറുകളും തല്ലി തകർത്തു. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബു രാജ് തുടങ്ങിയ പത്തോളം തടവുകാരായിരുന്നു സംഘര്‍ഷമുണ്ടാക്കിയത്. ജയില്‍ ജീവനക്കാരായ അര്‍ജുന്‍, ഓംപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Adjust Story Font
16