Quantcast

യൂത്ത് കോൺഗ്രസ് നേതാവ് ജാതിപ്പേര് വിളിച്ച് മർദ്ദിച്ചതായി പരാതി

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനെതിരെയാണ് പരാതി

MediaOne Logo

Web Desk

  • Updated:

    7 Sep 2023 1:04 PM

Published:

7 Sep 2023 1:00 PM

യൂത്ത് കോൺഗ്രസ് നേതാവ് ജാതിപ്പേര് വിളിച്ച് മർദ്ദിച്ചതായി പരാതി
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ജാതിപ്പേര് വിളിച്ച് മർദ്ദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനെതിരെയാണ് പരാതി. വിഷ്ണുവിന്റെ ഡ്രൈവറായിരുന്ന കൊല്ലം തിരുമുല്ലവാരം സ്വദേശി മുരുകാനന്ദനാണ് എസ്.സി/എസ്.ടി കമ്മീഷന് പരാതി നൽകിയത്. കഴിഞ്ഞ് ദിവസമാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. നിലവിൽ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റായി മത്സരിക്കുന്നയാളുകൂടിയാണ് വിഷ്ണു.

കഴിഞ്ഞ 12 വർഷമായി വിഷ്ണുവിന്റെ ഡ്രൈവറാണ് മുരുകാനന്ദ. തന്നെ ജാതിയധിക്ഷേപം നടത്തിയെന്നും മർദിച്ചുവെന്നുമാണ് പരാതി. വളരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ മുരുകാനന്ദ ഉന്നയിക്കുന്നത്. പട്ടിക ജാതി വിഭാഗക്കാരനായ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തി. സാമ്പത്തികമായി ഏറെ പിന്നോക്കം നിന്ന തന്നെകൊണ്ട് പാത്രം വൃത്തിയാക്കിക്കുക. എതിർ കക്ഷിയുടെ ചെരിപ്പ് വൃത്തിയാക്കിക്കുക. കുട്ടികളുടെ മലവിസർജ്യം വാരിപ്പിക്കുകയും നിർബന്ധപൂർവം പുറം ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു. എന്തെങ്കിലും എതിർത്തു പറഞ്ഞാൽ ക്രൂരമായി മർദിക്കുക കൂടി ചെയ്തിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്ക നിൽക്കുന്നത് കൊണ്ട് ജോലി ഏറെ അത്യാവശ്യമായതു കൊണ്ടാണ് ഇയാളെ അവിടെ തുടർന്നത്.

TAGS :

Next Story