Quantcast

'മതസ്പർധ വളർത്താൻ ശ്രമം'; എപി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

രാഷ്ട്രീയ നേട്ടത്തിനായി വർഗീയത പടർത്താനുള്ള ബിജെപി ദേശീയ ഉപാധ്യക്ഷന്റെ ആസൂത്രിതശ്രമത്തിനെതിരെ കേസെടുക്കണമെന്നും ഡിജിപി അനിൽകാന്ത് ഐപിഎസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    26 Aug 2021 3:47 PM GMT

മതസ്പർധ വളർത്താൻ ശ്രമം; എപി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
X

ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടി മതസ്പർധ വളർത്താൻ ശ്രമിക്കുന്നുവെന്ന് ഡിജിപിക്ക് പരാതി. മതസ്പർധ വളർത്തുന്ന തരത്തിലും മതസമൂഹങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെയും വർഗീയ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് ഡിജിപി അനിൽകാന്ത് ഐപിഎസിന് പരാതി ലഭിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ആണ് പരാതി സമർപ്പിച്ചത്.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ നേതാവാണെന്ന് ആരോപിച്ച് അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിനെതിരെയാണ് പരാതി. ഹിന്ദു-മുസ്ലിം മതസമൂഹങ്ങൾക്കിടയിൽ ശത്രുതയും വൈര്യവും സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് അബ്ദുല്ലക്കുട്ടിയുടേത്. വ്യാജവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രസ്താവനകളിലൂടെ വിവിധ മതസമൂഹങ്ങൾക്കിടയിൽ ശത്രുതയും സ്പർധയും പടർത്തി കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായി വർഗീയത പടർത്താനുള്ള ആസൂത്രിതശ്രമത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ നേതാവാണെന്നും മാപ്പിള സമരം ഹിന്ദുവിരുദ്ധ കലാപമാണെന്നും അബ്ദുല്ലക്കുട്ടി ആരോപിക്കുകയുണ്ടായി. ജമാഅത്തെ ഇസ്ലാമി കേരളത്തിൽ താലിബാനിസം നടപ്പാക്കുകയാണെന്നും ഐഎസ് ബന്ധമാരോപിച്ച് കണ്ണൂരിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്ത യുവതികളെ റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമി ആണെന്നും അബ്ദുല്ലക്കുട്ടി വ്യാജ പ്രചാരണം നടത്തുന്നുവെന്നും പരാതിയിൽ ഉന്നയിക്കുന്നു.

TAGS :

Next Story