തീവ്രപ്രകാശമുള്ള ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം; വിഴിഞ്ഞത്ത് സംഘർഷം
വിഴിഞ്ഞം- പൂവാർ മേഖലകളിലെ മത്സ്യത്തൊഴിലാളികൾ തമ്മിലാണ് സംഘർഷമുണ്ടായത്.
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം. വിഴിഞ്ഞം - പൂവാർ മേഖലകളിലെ മത്സ്യത്തൊഴിലാളികൾ തമ്മിലാണ് സംഘർഷമുണ്ടായത്. തീവ്രപ്രകാശമുള്ള ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിന് കാരണം.
മണ്‍സൂണ്‍ കാലത്ത് തീവ്രപ്രകാശമുള്ള ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശമുണ്ടായിരുന്നു. ഇത് ലംഘിച്ച് ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് എത്തിയതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Next Story
Adjust Story Font
16