Quantcast

ഫ്രറ്റേണിറ്റിക്ക് പങ്കില്ല, സംഘർഷം വിദ്യാർഥികളും എസ്എഫ്ഐയും തമ്മിൽ: കെ.എം.ഷെഫ്രിൻ

എസ്.എഫ്.ഐ പ്രവർത്തകർ നിരന്തരം അക്രമം അഴിച്ചുവിടുന്നുവെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-01-18 11:43:35.0

Published:

18 Jan 2024 11:00 AM GMT

km shefreen_fraternity
X

കൊച്ചി: എസ്.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ചതിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർക്ക് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ. ഇന്നലെ നടന്ന സംഘർഷം കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളുടെ സംഘവും എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ്. എസ്.എഫ്.ഐ പ്രവർത്തകർ നിരന്തരം അക്രമം അഴിച്ചുവിടുന്നുവെന്നും പോലീസും കോളജും നിഷ്ക്രിയരാണെന്നും കെ.എം ഷെഫ്രിൻ പറഞ്ഞു.

"ഫ്രറ്റേണിറ്റി പ്രവർത്തകർ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ടത് മുതൽ മൂന്നാം വർഷ വിദ്യാർത്ഥികളെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ ക്യാമ്പസിനുള്ളിൽ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നലെ നടന്ന സംഭവങ്ങളെന്നാണ് മനസിലാക്കുന്നത്. മൂന്നാം വർഷ വിദ്യാർഥികൾ ഒരു ഗ്യാങ്ങായി സംഘടിച്ച് എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചടിക്കുന്നു സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഫ്രറ്റേണിറ്റി മൂവ്മെന്റ് അത്തരത്തിലുള്ള അക്രമസംഭവങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ഞങ്ങളുടെ ഒരു പ്രവർത്തകനും അത്തരത്തിലുള്ള അക്രമ സംഭവങ്ങളിൽ പങ്കെടുത്തിട്ടില്ല": കെ.എം. ഷെഫ്രിൻ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

രാത്രി കോളേജ് പരിസരത്ത് കണ്ടുവെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ മൂന്നാം വർഷ വിദ്യാർത്ഥിയും ഫ്രറ്റേണിറ്റി പ്രവർത്തകനുമായ ബിലാലിനെ കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിക്ക് മർദിച്ചത്. ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയ ബിലാലിനെ അവിടെ വെച്ചും എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു. രുപതോളം പ്രവർത്തകർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിൽ കയറി ക്രൂരമായി മർദിക്കുകയായിരുന്നു. ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസിൽ കയറ്റിയ ബിലാലിനെ ആംബുലൻസിനുള്ളിൽ കയറിയും എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു.

കമ്പിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു മർദനം. സാരമായി പരിക്കേറ്റ ബിലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥി സംഘർഷത്തിന്റെ തുടർച്ചയായി എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്‌മാന്‌ കുത്തേറ്റതുമായി ബന്ധപ്പെട്ടായിരുന്നു അക്രമം.നാസർ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണ് വിവരം.

കത്തിക്കുത്തുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്‌യു- ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് കേസ്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

TAGS :

Next Story