Quantcast

കാര്യവട്ടം ക്യാമ്പസിലെ സംഘർഷം; പൊലീസ് സ്റ്റേഷൻ ഉപരോധിച്ച എം.എൽ.എമാർക്കെതിരെ കേസ്

20 കെ.എസ്.യു പ്രവർത്തകർക്കെതിരെയും കേസ് എടുത്തു

MediaOne Logo

Web Desk

  • Published:

    3 July 2024 5:31 AM GMT

Conflict in Karivattam Campus
X

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിൽ പ്രതികള പിടികൂടണമെന്നാശ്യപ്പെട്ട് ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച എം.എൽ.എമാർക്കെതിരെ കേസ്. ചാണ്ടി ഉമ്മൻ, എം വിൻസെന്റ് എം.എൽ.എ എന്നിവർക്കെതിരെയാണ് കേസ്. 20 കെ.എസ്.യു പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

വിഷയം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് സർവകശാല രജിസ്ട്രാർക്ക് കേരള സർവകലാശാല വൈസ് ചാൻസിലർ നിർദേശം നൽകി. അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചെന്നും പരാതിയുണ്ട്.

കാര്യവട്ടം ക്യാമ്പസിൽ കെ.എസ്.യു നേതാവിനെ എസ്.എഫ്.ഐക്കാർ ഹോസ്റ്റലിൽ കൊണ്ടുപോയി മർദിച്ചെന്ന പരാതിയെ തുടർന്ന് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അർധരാത്രി എം.എൽ.എമാരുടെ നേതൃത്വത്തിൽ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചിരുന്നു.

എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, എം.വിൻസെന്‍റ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. എം.വിൻസെന്റ് ഉൾപ്പെടെയുള്ള നേതാക്കളെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവെന്നാരോപിച്ച് സ്റ്റേഷന് മുന്നിൽ കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായിരുന്നു.

TAGS :

Next Story