Quantcast

"ഉമ്മൻചാണ്ടിയെ കണ്ടുപഠിക്കണം, മുഖ്യമന്ത്രി അപക്വമായി പെരുമാറുന്നു": എകെ ആന്റണി

മുഖ്യമന്ത്രി കുറച്ചുകൂടി പക്വത കാണിച്ചിരുന്നെങ്കിൽ കേരളമാകെ ചെറുപ്പക്കാരുടെ ചോര വീഴില്ലായിരുന്നു. അവിടെയാണ് ഉമ്മൻചാണ്ടിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും ആന്റണി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-12-25 11:55:16.0

Published:

25 Dec 2023 9:35 AM GMT

ak antony
X

കരിങ്കൊടി പ്രതിഷേധത്തിനെതിരെയുള്ള ആക്രമണം രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പദപ്രയോഗം അപക്വമെന്ന് കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ജീവൻ രക്ഷാപ്രവർത്തനത്തിന്റെ പ്രത്യാഘാതമാണ് കേരളത്തിലെ തെരുവുകളിൽ കണ്ടത്. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് നല്ല ബുദ്ധിയുണ്ടാവട്ടേയെന്നും ആന്റണി പറഞ്ഞു.

മുഖ്യമന്ത്രി കുറച്ചുകൂടി പക്വത കാണിച്ചിരുന്നെങ്കിൽ കേരളമാകെ ചെറുപ്പക്കാരുടെ ചോര വീഴില്ലായിരുന്നു. അവിടെയാണ് ഉമ്മൻചാണ്ടിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും ആന്റണി പറഞ്ഞു. രക്തം ചീന്തുന്നതിന് വേണ്ടി ഉമ്മൻ‌ചാണ്ടി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അവിടെയാണ് അദ്ദേഹത്തിന്റെ മഹത്വം. അത് എല്ലാവരും കണ്ടുപഠിക്കണമെന്നും ആന്റണി പറഞ്ഞു.

നവകേരള സദസിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കെതിരെ ആക്രമിക്കുന്ന പോലീസ് നടപടികൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു എകെ ആന്റണിയുടെ പരാമർശങ്ങൾ. ഇതിനിടെ നവകേരള സദസിലെ ക്രമസമാധാനപാലനത്തിന് പൊലീസുകാർക്ക് 'ഗുഡ് സര്‍വീസ് എന്‍ട്രി' നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. സ്തുത്യർഹ സേവനം നടത്തിയവർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകാനാണ് ഐ.ജിമാർക്കും ഡി.ഐ.ജിമാർക്കും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി നിർദേശം നൽകിയത്. നവകേരളാ സദസ്സിനിടെയുള്ള പൊലീസ് നടപടികൾക്കെതിരെ പ്രതിപക്ഷത്ത് നിന്ന് കടുത്ത വിമർശനമുയരുന്നതിനിടെയാണ് ഗുഡ് സർവീസ് എൻട്രിയുടെ വരവ്.

TAGS :

Next Story