Quantcast

മാധ്യമപ്രവർത്തകർക്കെതിരായ അക്രമം: കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

ഫറോക്ക് ബ്ലോക്ക് പ്രസിഡന്റിനെ പരസ്യമായി ശാസിക്കും. മുൻ ഡിസിസി പ്രസിഡന്റ് യു.രാജീവനോട് മാധ്യമപ്രവർത്തകരോട് മാപ്പ് പറയാനും കെപിസിസി ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    18 Nov 2021 12:15 PM GMT

മാധ്യമപ്രവർത്തകർക്കെതിരായ അക്രമം: കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ
X

കോഴിക്കോട്ട് മാധ്യമപ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ കോൺഗ്രസ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. അരക്കിണർ മണ്ഡലം പ്രസിഡന്റ് രാജീവൻ തിരുവച്ചിറ, ചേവായൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രശാന്ത് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഫറോക്ക് ബ്ലോക്ക് പ്രസിഡന്റിനെ പരസ്യമായി ശാസിക്കും. മുൻ ഡിസിസി പ്രസിഡന്റ് യു.രാജീവനോട് മാധ്യമപ്രവർത്തകരോട് മാപ്പ് പറയാനും കെപിസിസി ആവശ്യപ്പെട്ടു. കോഴിക്കോട് ചേർന്ന കോൺഗ്രസിന്റെ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ യു രാജീവന്റെ നേതൃത്വത്തിൽ മർദിച്ച സംഭവത്തിലാണ് നടപടി.

മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർ, ഏഷ്യാനെറ്റ് റിപ്പോർട്ടർ സി.ആർ രാജേഷ്, കൈരളി ടി.വി റിപ്പോർട്ടർ മേഘ എന്നിവർക്കാണ് മർദനമേറ്റത്. യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്തി എന്നാരോപിച്ചായിരുന്നു മർദനം.

Summary: Congress leaders who were found guilty in the attack on journalists in Kozhikode have been suspended.

TAGS :

Next Story