Quantcast

' അവര്‍ വേഷം മാറി വന്നവരാണെന്ന് ക്രിസ്തീയ സമുദായത്തിന് അറിയാം'; ബി.ജെ.പിയുടെ ഭവന സന്ദർശനത്തിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല

'കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ബി.ജെ.പിക്ക് എതിരാണ്'

MediaOne Logo

Web Desk

  • Updated:

    2023-04-14 06:57:20.0

Published:

14 April 2023 6:54 AM GMT

Congress not worried about BJPs christian house visit;Ramesh Chennithala,ബി.ജെ.പിയുടെ  ഭവന സന്ദർശനത്തിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല,latest malayalam news
X

തിരുവനന്തപുരം: ബിജെപിയുടെ ക്രൈസ്തവ ഭവന സന്ദർശനത്തിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല . ഇവർ വേഷം മാറി വന്നവരാണെന്ന് ക്രിസ്തീയ സമുദായത്തിന് അറിയാം. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ബിജെപിക്ക് എതിരാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, രാഷ്ട്രീയകാര്യ സമിതി യോഗം 20ന് ചേരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ബി.ജെ.പിയുടെ ഈസ്റ്റർ ദിന പൊളിറ്റിക്‌സ് പ്രതിരോധിക്കുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റിയെന്ന വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം.ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റുമായി സംസാരിച്ചിരുന്നു. അടിയന്തരമായി രാഷ്ട്രീയകാര്യ സമിതി ചേരണമെന്ന് എല്ലാവർക്കും അഭിപ്രായം. രാഷ്ട്രീയകാര്യ സമിതി ചേരണമെന്ന് എ ഗ്രൂപ്പ് കത്തയച്ചിരുന്നു. ആർ.എസ്.എസിനെയും ബി.ജെ.പിയെയും കോൺഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സഭാ നേതൃത്വത്തോട് അടുക്കാൻ ബി.ജെ.പി നടത്തുന്ന നീക്കം നേതൃത്വം ലാഘവത്തോടെ കണ്ടുവെന്നാണ് ഗ്രൂപ്പുകളുടെ വിമർശനം. സഭാ മേലധ്യക്ഷൻമാരുടെ പ്രസ്താവനകൾ ഗൗരവത്തിൽ എടുത്ത് നേതൃത്വം അവരുമായി ചർച്ച നടത്തണമെന്നാണ് പൊതു വികാരം.പാർട്ടിക്കുള്ളിൽ വിശദമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ് കെപിസിസി അധ്യക്ഷന് കത്ത് നൽകി. അടിയന്തരമായി രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നാണ് ആവശ്യം. കാലിനടയിലെ മണ്ണ് ചോർന്നു പോകുന്നത് കാണാതെ പോകരുതെന്നാണ് മുന്നറിയിപ്പ്. കോൺഗ്രസിന്റെ സമീപനം ബി.ജെ.പിക്ക് ഒപ്പം സി.പി.എമ്മും മുതലെടുക്കുന്നുവെന്ന വിമർശനവും ഗ്രൂപ്പുകൾ ഉയർത്തുന്നു. അടിയന്തരമായി രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്ന രമേശ് ചെന്നിത്തലയും സുധാകരനോട് ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story