പാലിയേക്കര ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം; ടി.എൻ പ്രതാപൻ എം.പിക്ക് പരിക്ക്
ടോൾ ഗേറ്റുകൾ തകർത്ത പ്രവർത്തകർ വാഹനങ്ങൾ കടത്തിവിട്ടു
തൃശൂർ: ഇ.ഡി റെയ്ഡിന് പിന്നാലെ പാലിയേക്കര ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം. ടോൾ ഗേറ്റുകൾ തകർത്ത പ്രവർത്തകർ വാഹനങ്ങൾ കടത്തിവിട്ടു. പൊലീസുമായുള്ള ഉന്തിലും തള്ളിലും ടി.എൻ പ്രതാപൻ എം.പിയുടെ കൈക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ കലക്ടർ സ്ഥലത്തെത്തി ചർച്ച നടത്തി. എം.പിയെ മർദിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കലക്ടർ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് കോൺഗ്രസ് പ്രവർത്തകർ ടോൾ കമ്പനിയിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞതോടെ ടോൾ കമ്പനിയുടെ ഓഫീസിലേക്ക് ചർച്ചക്കായി പ്രവേശിക്കാൻ തുടങ്ങിയ ടി.എൻ പ്രതാഭൻ എം.പിയെ പൊലീസ് തടയുകയുകയായിരുന്നു. കഴുത്തിന് പിടിച്ചു തള്ളുന്നതടതക്കമുള്ള മർദനമുണ്ടായെന്നും എം.പിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നടപടിയുണ്ടായിട്ടുള്ളതെന്നും ടി.എൻ പ്രതാപൻ ആരോപിച്ചു. ഇതിന് പിന്നാലെ പ്രവർത്തകർ ടോൾ ഗേറ്റ് തകർക്കുകയും ടോൾ പ്ലാസ് ജീവനക്കാരെ പുറത്താക്കി ടോൾ പിരിവ് പൂർണമായി നിർത്തിവെപ്പിക്കുകയും ചെയ്തത്.
Adjust Story Font
16