Quantcast

'എം.കെ രാഘവൻ ഒറ്റുകാരൻ'; മാടായി കോളജ് നിയമനത്തിൽ കോൺഗ്രസ് പ്രതിഷേധം കനക്കുന്നു

ഭരണസമിതിക്ക് വീഴ്ച പറ്റിയെന്നു വിലയിരുത്തിയ കണ്ണൂർ ഡിസിസി അഞ്ച് ഡയറക്ടർ ബോർഡ് അംഗങ്ങളെ കോൺഗ്രസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-12-09 16:38:28.0

Published:

9 Dec 2024 2:29 PM GMT

Congress workers protested by burning the effigy of the chairman of the governing body, MK Raghavan, in the appointment controversy at the Madayi Cooperative College.
X

കണ്ണൂർ: മാടായി സഹകരണ കോളജിലെ നിയമന വിവാദത്തിൽ കോൺഗ്രസിൽ പ്രതിഷേധം കനക്കുന്നു. കോളജ് ഭരണസമിതി ചെയർമാൻ എം.കെ രാഘവൻ എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കോലം കത്തിച്ചാണു പ്രവർത്തകരുടെ പ്രതിഷേധം. നിയമനത്തിൽ കോൺഗ്രസിൽ കൂട്ടരാജിയും തുടരുകയാണ്.

കണ്ണൂർ പഴയങ്ങാടിയിലാണ് എം.കെ രാഘവന്റെ കോലം കത്തിച്ച് പ്രതിഷേധം നടന്നത്. രാഘവൻ ഒറ്റുകാരനാണെന്ന് പ്രകടനത്തിൽ മുദ്രാവാക്യം ഉയർന്നു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോളജിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനു നിയമനം നൽകിയെന്നാണു പരാതി. നിയമനത്തിൽ ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ണൂർ ഡിസിസി വിലയിരുത്തി. പിന്നാലെ അഞ്ച് ഡയറക്ടർ ബോർഡ് അംഗങ്ങളെ കോൺഗ്രസിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. എം.കെ രാഘവനെതിരെ കെപിസിസിക്ക് റിപ്പോർട്ട് നൽകിയതായും സൂചനയുണ്ട്.

വിവാദ നിയമനത്തിൽ പ്രതിഷേധിച്ച് ഭാരവാഹികൾ അടക്കം നിരവധി പേർ പാർട്ടി വിട്ടിരുന്നു. ഏറ്റവുമൊടുവിൽ കോൺഗ്രസ് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സ്ഥാനം രാജിവച്ചു. കമ്മിറ്റിയിലെ 39 അംഗങ്ങളും രാജി നൽകി. നേരത്തെ യൂത്ത് കോൺഗ്രസിലെ നിരവധി ബ്ലോക്ക് മണ്ഡലം ഭാരവാഹികളും രാജിവച്ചിട്ടുണ്ട്.

Summary: Congress workers protested by burning the effigy of the chairman of the governing body, MK Raghavan, in the appointment controversy at the Madayi Cooperative College.

TAGS :

Next Story