ഇന്ധനവില വര്‍ധനവ്; കാളവണ്ടി പ്രതിഷേധവുമായി കോണ്‍ഗ്രസ്, പ്രതിഷേധ സൈക്കിള്‍ യാത്രയുമായി യൂത്ത് കോണ്‍ഗ്രസ്
ഇന്ധനവില വർധനവിൽ കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്യുന്നില്ലെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇന്ധനവില കൂടിയപ്പോൾ സംസ്ഥാന നികുതി കുറയ്ക്കാൻ താൻ തയാറായിരുന്നുവെന്നും ഉമ്മൻ ചാണ്ടി ഓർമപ്പെടുത്തി.
ഇന്ധനവില വര്‍ധവില്‍ ശക്തമായ പ്രത്യക്ഷ സമരത്തിനിറങ്ങി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും. ഇന്ധനവിലയിൽ പ്രതിഷേധിച്ച് രാജ്ഭവന് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർധനവ് പകൽകൊള്ളയാണെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ മൗനം പാലിക്കാനാവില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിലാണ് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി ഇന്ധനവില വർധനവിനെതിരേ പ്രതിഷേധത്തിന് കോൺഗ്രസ് ഒരുങ്ങുകയാണെന്നും നേതാക്കൾ വ്യക്തമാക്കി. ഇന്ധനവില വർധനവിൽ സംസ്ഥാനവും ഒന്നും ചെയ്യുന്നില്ലെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇന്ധനവില കൂടിയപ്പോൾ സംസ്ഥാന നികുതി കുറയ്ക്കാൻ താൻ തയാറായിരുന്നുവെന്നും ഉമ്മൻ ചാണ്ടി ഓർമപ്പെടുത്തി.
അതേസമയം ഇന്ധനവില വർധനവിൽ യൂത്ത് കോൺഗ്രസും പ്രത്യക്ഷ സമരത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസിന്‍റെ സൈക്കിൾ യാത്ര ആരംഭിച്ചു. കായംകുളത്ത് മുക്കടയിൽ നിന്ന് രാജ്ഭവൻ വരെ നൂറ് കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്താണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് യാത്ര ഉദ്ഘാടനം ചെയ്തു. ബി.വി. ശ്രീനിവാസും യാത്രയെ അനുഗമിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യാത്രയിൽ പിന്നീട് അണിച്ചേരും.
Adjust Story Font
16