Quantcast

'മറുനാടൻ മലയാളി പോലുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് സംരക്ഷണമൊരുക്കും, സാജൻ സ്‌കറിയക്കെതിരെയുള്ള നടപടി അതിക്രൂരം'; കെ.സുധാകരൻ

'അന്തസും അഭിമാനവുമില്ലാത്ത കാര്യങ്ങളാണ് പൊലീസ് മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ ചെയ്തുകൂട്ടിയത്'

MediaOne Logo

Web Desk

  • Updated:

    2023-07-06 11:20:59.0

Published:

6 July 2023 10:45 AM GMT

Congress will provide full protection to media like Marunadan Malayali; K. Sudhakaran, K. Sudhakaran on Marunadan Malayali,Shajan Skariah Marunadan Malayali,മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കും;  കെ.സുധാകരൻ
X

തിരുവനന്തപുരം: മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. 'മറുനാടൻ മലയാളിക്കെതിരെ പൊലീസ് തോന്നിവാസമാണ് നടത്തുന്നത്. ഒളിവിൽ പോയ മറുനാടൻ മലയാളിയുടെ ഉടമക്കെതിരെ നടപടിയെടുത്തോട്ടെ, പക്ഷേ അതിനൊരു മര്യാദ കാണിക്കണം. അന്തസും അഭിമാനവുമില്ലാത്ത കാര്യങ്ങളാണ് പൊലീസ് മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ ചെയ്തുകൂട്ടിയത്. സാജൻ സ്‌കറിയക്കെതിരെയെടുത്ത നടപടി അതിക്രൂരവും ഭീകരവുമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. പൊലീസ് നടപടിയെ നൂറ്ശതമാനം എതിർക്കുന്നു. മറുനാടൻ മലയാളിപോലുള്ള മാധ്യമങ്ങൾക്ക് പൂർണ സംരക്ഷണം ഒരുക്കും'..സുധാകരന്‍ പറഞ്ഞു.

'സർക്കാറിനെതിരെ എന്തെങ്കിലും എഴുതിയാൽ അതിന്റെ പ്രതികാരം മനസിൽവെച്ച് അവസരം കിട്ടുമ്പോൾ വിനിയോഗിക്കുന്ന തരം താഴ്ന്ന പ്രവർത്തനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. രക്തസാക്ഷികളാവുന്ന മാധ്യമങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും കോൺഗ്രസ് പോകും. വാർത്താ ചാനലുകളിലെ മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കി നാവടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിമർശിക്കുന്ന പത്ര മാധ്യമങ്ങളെ മുഴുവൻ അടക്കി എതിർക്കാനും നടപടികൾക്ക് വിധേയമാക്കാനും ശ്രമിക്കുന്ന സർക്കാർ ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും അടിസ്ഥാനമായ ഘടകമാണ് പത്രമാധ്യമ സ്വാതന്ത്ര്യം. അതിനെ ഹനിക്കുന്ന സർക്കാർ ജനാധിപത്യത്തിന് അപകടകാരിയാണ്'. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'എൽ.ഡി.എഫ് സർക്കാർ മാധ്യമങ്ങൾക്കെതിരെ എടുക്കുന്ന നയങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനെതിരെ ശക്തമായി പോരാടാനും മാധ്യമങ്ങൾക്ക് സംരക്ഷണം നൽകാനുള്ള ഉരുക്കുമറ കോൺഗ്രസ് ഉണ്ടാക്കും. രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരെ 283 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജൂലൈ 26 ന് പൊലീസ് സ്റ്റേഷൻ മാർച്ചും കെ.പി.പി.സിയുടെ നേതൃത്വത്തിൽ മാധ്യമ സ്വാതന്ത്ര്യ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story