Quantcast

നിയമന വിവാദം: എം.കെ രാഘവൻ എംപിയുടെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച്‌, കോലം കത്തിച്ചു

കണ്ണൂർ കുഞ്ഞിമംഗലത്തെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-12-10 14:07:56.0

Published:

10 Dec 2024 1:06 PM GMT

MK Raghavan
X

കണ്ണൂര്‍: മാടായി കോളജിലെ നിയമന വിവാദത്തിൽ എം.കെ രാഘവൻ എംപിയുടെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്. കണ്ണൂർ കുഞ്ഞിമംഗലത്തെ വീട്ടിലേക്കാണ് മാര്‍ച്ച്.

മാടായി കോളജിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയെന്നാരോപിച്ച് കോളേജ് ചെയർമാന്‍ കൂടിയായ എം.കെ രാഘവന്‍ എംപിക്കുനേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളിലും പ്രതിഷേധം നടത്തിയിരുന്നു.

ശനിയാഴ്ച രാവിലെ കോളജിലെത്തിയ എം.കെ രാഘവനെ തടഞ്ഞുനിര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒഴിവാക്കി സ്വന്തക്കാരായ ഡിവൈഎഫ്ഐ. പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കാന്‍ നീക്കം നടത്തുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം

അതേസമയം മാടായി കോളജിലെ നിയമനത്തെ ചൊല്ലിയുള്ള ചേരിപ്പോര് കോൺഗ്രസ് തലപ്പത്തേയ്ക്കും പടരുകയാണ്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും തനിക്കെതിരായ നീക്കത്തിനു പിന്നിൽ കെ.സുധാകരനാണെന്ന സൂചനയാണ് എം.കെ രാഘവൻ നൽകിയത്.

കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനെ തള്ളിപ്പറഞ്ഞതോടെ ഫലത്തിൽ കെ.സുധാകരനെ തന്നെ വെല്ലുവിളിച്ചിരിക്കുകയാണ് രാഘവൻ. മാടായി പ്രതിഷേധം അതിരുകടന്നെന്ന നേതാക്കളുടെ നിലപാടും തനിക്കുള്ള പിന്തുണയായി രാഘവൻ കാണുന്നു.

പാർട്ടി താല്പര്യത്തിനപ്പുറം മാടായി കോളേജിൽ നിയമനം നടത്തിയത് മെറിറ്റ് അടിസ്ഥാനത്തിലാണെന്നാണ് എം.കെ രാഘവന്റെ അവകാശവാദം. ' കൈകൾ ശുദ്ധമാണ്. കള്ളനെന്ന് വരുത്തി ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നു. അതെങ്ങനെ നേരിടണമെന്ന് തനിക്കറിയാമെന്നും എംകെ രാഘവന്‍ പറഞ്ഞു.

Watch Video Report


TAGS :

Next Story