Quantcast

എനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന, സമയമാകുമ്പോൾ പറയും: ഇ.പി ജയരാജൻ

വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, റിസോർട്ടിൽ നടന്നത് ടിഡിഎസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണെന്നും ഇ.പി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-03-03 10:29:30.0

Published:

3 March 2023 10:08 AM GMT

e.p jayarajan
X

ഇ.പി ജയരാജൻ

തിരുവനന്തപുരം: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പാർട്ടിയിൽ നിന്നാണോ ഗൂഢാലോചനയെന്ന് പറയുന്നില്ല. സമയമാകുമ്പോൾ ആരെന്ന് വെളിപ്പെടുത്തുമെന്നും ജയരാജൻ പ്രതികരിച്ചു. വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല റിസോർട്ടിൽ നടന്നത് ടിഡിഎസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണെന്നും ഇ.പി കൂട്ടിച്ചേർത്തു.

സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ല എന്നു താൻ പറഞ്ഞിട്ടില്ല. തനിക്ക് കേരളം മുഴുവൻ ഒരു പോലെയാണെന്നും ഏതു ജില്ലയിലും പങ്കെടുക്കാമെന്നും ഇ.പി പറഞ്ഞു. കണ്ണൂർ മോറാഴയിലെ വൈദേകം റിസോർട്ടിൽ ഇന്നലെ 8 മണിക്കൂറിൽ അധികമാണ് ആദയ നികുതി വകുപ്പ് പരിശോധന നടത്തിയത്. നിക്ഷേപ സമാഹരണം, ഇതര സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആദയ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വിശദമായി പരിശോധിക്കും.

നികുതി വെട്ടിപ്പ് കണ്ടെത്തിയാൽ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും.എന്നാൽ വൈദേകം റിസോർട്ടിൽ നടന്നത് സാധാരണ പരിശോധനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. അതിനിടെ കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ നൽകിയ പരാതിയിൽ ഇ.ഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസോർട്ടിലെ നിക്ഷേപകരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാണ് പരാതി. റിസോർട്ടിന്റെ മറവിൽ മുൻ ചെയർമാൻ അടക്കമുള്ളവർ കള്ളപ്പണം വെളുപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഇ.ഡി നേരിട്ട് പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.

TAGS :

Next Story