യു. പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; പാർട്ടിക്ക് ഉള്ളിൽ അമർഷം പുകയുന്നു
കായംകുളം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ പരാതി നൽകും
യു. പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ പാർട്ടിക്ക് ഉള്ളിൽ അമർഷം പുകയുന്നു. എംഎൽഎ യോടു ജില്ലാ കമ്മിറ്റി വിശദീകരണം തേടാനാണ് തീരുമാനം. കായംകുളം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ പരാതി നൽകും. ഫേസ്ബുക്ക് പോസ്റ്റിലെ പരാതികൾ പ്രതിഭ സംസ്ഥാന നേതൃത്വത്തിനും കൈമാറിയതായി സൂചന.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.എൽ.എ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. കായംകുളത്തെ വോട്ടുചോർച്ച എവിടെയും ചർച്ചയായില്ലെന്ന് തുറന്നടിച്ച എം.എൽ.എ കായംകുളത്ത് തന്നെ തോൽപ്പിക്കാൻ ശ്രമം നടന്നതായി പറഞ്ഞു. കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
''ബോധപൂർവമായി എന്നെ തോൽപ്പിക്കാൻ മുന്നിൽനിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയിൽ വന്നത് ദുരൂഹമാണ്. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ടുചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് കായംകുളത്തുനിന്നാണ്''-ഫേസ്ബുക്ക് കുറിപ്പിൽ പ്രതിഭ ചൂണ്ടിക്കാട്ടി.
പോസ്റ്റിന്റെ പൂർണ രൂപം
Adjust Story Font
16