Quantcast

സ്വർണക്കടത്ത് വിവാദ പരാമർശം: കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്

ജലീൽ മതസ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്നും കേസെടുക്കണമെന്നും ആവശ്യം

MediaOne Logo

Web Desk

  • Published:

    7 Oct 2024 5:27 AM GMT

Most of those caught in gold smuggling cases are from the Muslim community; KT Jaleel insists on the controversial remarks
X

മലപ്പുറം: കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലാണ് പരാതി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ജലീൽ മതസ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്നും കേസെടുക്കണമെന്നുമാണ് യൂത്ത് ലീ​ഗിന്റെ ആവശ്യം.

ജലീലിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ഒരു സമുദായത്തെ കുറിച്ചു മറ്റുള്ളവർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ഇതിലൂടെ സമുദായത്തെ ഒറ്റുകൊടുക്കുകയാണെന്നും പ്രസ്താവന പിൻവലിച്ചു മാപ്പുപറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം വിവാദ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി കെ.ടി ജലീൽ പറഞ്ഞു. സ്വർണക്കടത്ത് കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്‌ലിം മതവിഭാഗത്തിൽനിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, എല്ലാ മുസ്‌ലിംകളും സ്വർണ്ണക്കടത്ത് നടത്തുന്നവരാണെന്ന് പറഞ്ഞിട്ടില്ലെന്നും ജലീൽ വാദിച്ചു. സദുദ്ദേശ്യപരമായി ഞാൻ പറഞ്ഞ കാര്യത്തെ മോശമായി ചിത്രീകരിച്ചു. ഞാൻ മലപ്പുറത്തെ മോശമായി ചിത്രീകരിച്ചുവെന്ന രീതിയിൽ സൈബർ ഇടത്തിൽ പ്രചാരണം നടത്തിയെന്നും ജലീൽ പറഞ്ഞു.

TAGS :

Next Story