Quantcast

'വിവാദം അനാവശ്യം; ഷിജിനിന്റെ പേരിൽ നടപടി എടുക്കില്ല';ഡി.വൈ.എഫ്.ഐ

ഷിജിനും ജോയ്‌സിക്കും എല്ലാ പിന്തുണയും നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്

MediaOne Logo

Web Desk

  • Published:

    13 April 2022 5:25 AM GMT

വിവാദം അനാവശ്യം; ഷിജിനിന്റെ പേരിൽ നടപടി എടുക്കില്ല;ഡി.വൈ.എഫ്.ഐ
X

തിരുവനന്തപുരം: കോടഞ്ചേരിയിൽ സിപിഎം ബ്ലോക്ക് കമ്മിറ്റി മെമ്പറുമായ ഷിജിനും ജോയ്‌സിയും തമ്മിലുള്ള വിവാഹത്തെചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.

'ഇവരുടെ വിവാഹത്തിൽ നിയമപരമായ തെറ്റായി ഒന്നുമില്ല.മതരഹിതമായും ജാതിരഹിതമായൊക്കെ പ്രണയിക്കാനും വിവാഹം കഴിക്കാനുമൊക്കെയുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. തീർച്ചയായിട്ടും ആ വിഭാഗത്തെ ഡി.വൈ.എഫ്.ഐ അംഗീകരിക്കുമെന്നും' സനോജ് പറഞ്ഞു.

'ഷിജിനിന്റെ പേരിൽ അദ്ദേഹത്തിൻറെ പേരിൽ യാതൊരുവിധ നടപടിയും എടുത്തിട്ടില്ല. ഇങ്ങനെയെല്ലാമുള്ള വിവാഹങ്ങളെയും ഇങ്ങനെയെല്ലാമുള്ള ബന്ധങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ഡി.വൈ.എഫ്.ഐ. വിവിധ മത സാമുദായിക ശക്തികൾ ഈ മതതീവ്രവാദ പ്രസ്ഥാനങ്ങൾ ഇങ്ങനെയെല്ലാം ഉള്ള വിവാഹങ്ങൾക്കെതിരായി വലിയ രൂപത്തിൽ കേരളത്തിൽ ബഹളമുണ്ടാക്കുകയും ആ വർഗീയ കലാപങ്ങൾക്കുൾപ്പെടെ ആഹ്വാനം ചെയ്ത അനുഭവം ഈ കേരളത്തിലുണ്ട്. ആ ഘട്ടത്തിലെല്ലാം ഡി.വൈ.എഫ്.ഐ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം ഉള്ള ആ വിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇവർക്ക് രണ്ടുപേർക്കും എല്ലാവിധ പിന്തുണയും ഡി.വൈ.എഫ്.ഐ നൽകും. ഒരു ശക്തിക്കും ഇവരെ ഭീഷണിപ്പെടുത്തി ഇവരുടെ ബന്ധത്തെ തകർക്കാൻ കഴിയില്ല. യഥാർത്ഥത്തിൽ ലവ് ജിഹാദ് എന്ന ആശയം തന്നെ സമൂഹത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാൻ വേണ്ടി കൊണ്ടുവന്നതാണ്. ലൗ ജിഹാദ് സംഘപരിവാർ ഉണ്ടാക്കിയിട്ടുള്ള വളരെ നിർമ്മിതമായിട്ടുള്ള കലാപത്തിനുള്ള വേണ്ടിയിട്ടുള്ള കഥയായിരുന്നു. ജോർജ് എം. തോമസിന്റെത് ശരിയായ നിലപാടല്ല. അതിനെയൊന്നും ഡി.വൈ.എഫ്.ഐഅംഗീകരിക്കുന്നില്ല. ലൗജിഹാദ് പ്രസ്താവന ജോർജ്.എം.തോമസ് തിരുത്തണമെന്നും ' വി.കെ.സനോജ് പറഞ്ഞു.

TAGS :

Next Story