പ്രവർത്തനസമയം കഴിഞ്ഞും ബിവറേജിൽനിന്ന് മദ്യം വാങ്ങി പൊലീസുകാർ; ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാർക്ക് മർദനം
എടപ്പാൾ കണ്ടനകം ബിവറേജിലാണു സംഭവം
മലപ്പുറം: എടപ്പാളിൽ ബിവറേജിൽ പ്രവർത്തനസമയം കഴിഞ്ഞും മദ്യം വാങ്ങി പൊലീസുകാർ. ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരെ മർദിച്ചതായും പരാതിയുണ്ട്. ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞായിരുന്നു മർദനം.
ഇന്നലെ രാത്രി 9.30യോടെ കണ്ടനകം ബിവറേജിലാണു സംഭവം. ഈ സമയത്ത് ബിവറേജ് ഗേറ്റ് വഴി രണ്ടുപേർ മദ്യം വാങ്ങുന്നതു കണ്ട് നാട്ടുകാർ ദൃശ്യങ്ങൾ പകർത്തിയത്. ഇതു ശ്രദ്ധയിൽപെട്ട പൊലീസുകാർ ചോദ്യംചെയ്യുകയും മർദിക്കുകയുമായിരുന്നുവെന്നാണു പരാതി.
പൊലീസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞായിരുന്നു ആക്രമണം. അന്വേഷണത്തിൽ ഇവർ പൊലീസുകാരാണെന്നു വ്യക്തമായിട്ടുണ്ട്.
Summary: Cops buy liquor after working time at a beverage shop in Malappuram's Edappal and beat up locals who captured the footage
Next Story
Adjust Story Font
16