Quantcast

കോർപ്പറേറ്റുകൾ സത്യത്തെ മൂടിക്കെട്ടുന്നു: എളമരം കരീം

കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എളമരം കരീം.

MediaOne Logo

Web Desk

  • Published:

    3 March 2024 3:18 PM

Corporates hide truths says Elamaran Kareem
X

കോഴിക്കോട്: എല്ലാ രംഗവും കോർപ്പറേറ്റുകൾ കയ്യടക്കിയിരിക്കുകയാണെന്ന് എളമരം കരീം എം.പി. കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.ഒ.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെ വായ മൂടിക്കെട്ടിയാണ് കോർപ്പറേറ്റുകൾ വാഴുന്ന കാലത്ത് ബദൽ പ്രസ്ഥാനമായാണ് സി.ഒ.എ നിലനിൽക്കുന്നത്. കെ-ഫോൺ പദ്ധതിയുടെ പങ്കാളികളായ സി.ഒ.എയെ സംസ്ഥാന സർക്കാർ അനുഭാവപൂർവമാണ് പരിഗണിക്കുന്നതെന്നും കരീം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഇ.കെ വിജയൻ എം.എൽ.എ, സി.ഒ.എ ജനറൽ സെക്രട്ടറി കെ.വി രാജൻ, ട്രഷറർ പി.എസ് സിബി, മീഡിയവൺ സി.ഇ.ഒ റോഷൻ കക്കട്ട്, കേരള വിഷൻ ഡിജിറ്റൽ ചെയർമാൻ കെ. ഗോവിന്ദൻ, കേരള വിഷൻ എം.ഡി പ്രജീഷ് അച്ചാണ്ടി, സിഡ്‌കോ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ, പി.ബി സുരേഷ് എന്നിവർ സംസാരിച്ചു.

TAGS :

Next Story