ആര്യങ്കാവ് ആർ.ടി.ഓഫീസിൽ നിന്ന് പച്ചക്കറികളും കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി
ബ്രസത് നിർമൂലൻ 2 എന്ന പേരിലാണ് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടക്കുന്നത്
ആർ.ടി.ഒ ചെക്ക് പോസ്റ്റുകളിൽ സംസ്ഥാന വ്യാപക പരിശോധന. ബ്രസത് നിർമൂലൻ 2 എന്ന പേരിലാണ് പരിശോധന നടക്കുന്നത്. പരിശോധനക്കിടെ കൊല്ലം ആര്യങ്കാവ് ആർ.ടി.ഓഫീസിലെ ജീവനക്കാരനിൽ നിന്ന് പണം കണ്ടെത്തി. പണത്തിന് പുറമെ ആർ ടി. ഓഫീസിൽ നിന്ന് പഴങ്ങളും പച്ചക്കറികളും കണ്ടെത്തി.
പിരിച്ചെടുത്ത പണവും രജിസ്റ്ററിൽ രേഖപ്പെടുത്തിയ പണത്തിന്റെ കണക്കിലും പൊരുത്തക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. ഡി.വൈ.എസ്.പി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഉദ്യോഗസ്ഥർ ജോലിക്കെത്തുമ്പോൾ കൈയിലുള്ള പണം രേഖപ്പെടുത്തേണ്ടതുണ്ട്. ഇങ്ങനെ രേഖപ്പെടുത്തിയതിനേക്കാൾ 6500 രൂപയാണ് അധികം കണ്ടെത്തിയത്. അന്യസംസ്ഥാനങ്ങളിലെ വാഹന ഉടമകൾ നൽകുന്ന പൈനാപ്പിൾ, മിഠായി, പലഹാരങ്ങൾ, പച്ചക്കറികൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.സംസ്ഥാനത്തെ വിവിധ ആർ.ടി.ഒ ചെക്ക് പോസ്റ്റുകളിൽ കഴിഞ്ഞ ഒരാഴ്ചയായി പരിശോധന നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് ആര്യങ്കാവിലും പരിശോധന നടന്നത്.
Adjust Story Font
16