'ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി'; ഡിവൈഎഫ്‌ഐ മുൻ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്
കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഡിവൈഎഫ്‌ഐ മുൻ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഡിവൈഎഫ്‌ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ കോടതിയെ സമീപിച്ചത്.
കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കുമ്പള സ്വദേശി നിഷ്മിത ഷെട്ടിയാണു തട്ടിപ്പിനിരയായത്.
ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍ ജോലി നല്‍കാമെന്നു പറഞ്ഞായിരുന്നു ലക്ഷങ്ങള്‍ കൈപ്പറ്റിയത്. ഈ തുക കര്‍ണാടക സ്വദേശി ചന്ദ്രശേഖര കൂളൂരിനു കൈമാറിയിട്ടുണ്ടെന്നു പ്രതി വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തിട്ടില്ല.
Next Story
Adjust Story Font
16