കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടിട്ടും ആറ് മാസത്തെ റിസ്‌ക് അലവൻസ് നൽകിയില്ല
കേന്ദ്രം നൽകിയിരുന്ന ഫണ്ട് പിൻവലിച്ചതോടെയാണ് സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിനെ പിരിച്ചുവിട്ടത്
രോഗപ്രതിരോധത്തിനായി രൂപവത്കരിച്ച കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടിട്ടും സേനാംഗങ്ങൾക്ക് ആറ് മാസത്തെ റിസ്‌ക് അലവൻസ് ഇനിയും നൽകിയില്ല. ആരോഗ്യവകുപ്പിലെ നിയമനങ്ങളിൽ മുൻഗണന നൽകുമെന്നസർക്കാർ വാഗ്ദാനവും നടപ്പായില്ല. കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ കേന്ദ്രം നൽകിയിരുന്ന ഫണ്ട് പിൻവലിച്ചതോടെയാണ് സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിനെ പിരിച്ചുവിട്ടത്. യാതൊരു മുന്നറിയിപ്പുമില്ലാതെ സർക്കുലർ ഇറക്കുകയായിരുന്നു.
കഴിഞ്ഞ മാസം രണ്ട് തവണയായി കൊവിഡ് ബ്രിഗേഡ് പിരിച്ചുവിടുകയായിരുന്നു. പിരിച്ചുവിടുമ്പോൾ തന്നെ അഞ്ച് മാസത്തെ റിസ്‌ക് അലവൻസ് കുടിശ്ശികയായിരുന്നു. കൊവിഡ് എക്‌സ്പീരിയൻസ് അവകാശപ്പെട്ട് ജോലി തേടാനും സാധിക്കാത്ത അവസ്ഥയിലാണ് ഇവരുള്ളത്.
Adjust Story Font
16