Quantcast

ഇന്ന് 2995 പേർക്ക് കോവിഡ്; 4160 പേർക്ക് രോഗമുക്തി

206 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    19 Dec 2021 12:40 PM GMT

ഇന്ന് 2995 പേർക്ക് കോവിഡ്; 4160 പേർക്ക് രോഗമുക്തി
X

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂർ 203, കണ്ണൂർ 185, ഇടുക്കി 160, പത്തനംതിട്ട 147, മലപ്പുറം 131, ആലപ്പുഴ 119, പാലക്കാട് 76, കാസർകോട് 69, വയനാട് 68 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,065 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള അഞ്ചു തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറു വാർഡുകളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,40,333 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,36,127 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4206 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 30,639 കോവിഡ് കേസുകളിൽ, 8.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 85 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,503 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2827 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 140 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4160 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 843, കൊല്ലം 223, പത്തനംതിട്ട 194, ആലപ്പുഴ 159, കോട്ടയം 353, ഇടുക്കി 143, എറണാകുളം 590, തൃശൂർ 361, പാലക്കാട് 50, മലപ്പുറം 189, കോഴിക്കോട് 540, വയനാട് 174, കണ്ണൂർ 278, കാസർകോട് 63 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 30,639 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,41,779 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Covid to 2995 today; 4160 people were cured

TAGS :
Next Story