ഇന്ന് 9246 പേർക്ക് കോവിഡ്; 10,952 പേർക്ക് രോഗമുക്തി
കൂടുതൽ രോഗബാധ സ്ഥിരീകരണം തിരുവനന്തപുരത്ത്. ഏറ്റവും കുറവ് കാസർകോട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ രോഗബാധ സ്ഥിരീകരണം തിരുവനന്തപുരത്തും ഏറ്റവും കുറവ് കാസർകോട്ടുമാണ്. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂർ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂർ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസർകോട് 178 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. വിവിധ ജില്ലകളിൽ 3,33,634 പേരാണ് നിരീക്ഷണത്തിലുള്ളത്. 3,22,648 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,986 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 771 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 95,828 കോവിഡ് കേസുകളിൽ, 10.1 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 26,667 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8808 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 347 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
ചികിത്സയിലായിരുന്ന 10,952 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1212, കൊല്ലം 726, പത്തനംതിട്ട 610, ആലപ്പുഴ 616, കോട്ടയം 772, ഇടുക്കി 361, എറണാകുളം 1191, തൃശൂർ 1354, പാലക്കാട് 752, മലപ്പുറം 893, കോഴിക്കോട് 1065, വയനാട് 411, കണ്ണൂർ 779, കാസർകോട് 210 എന്നിങ്ങനെയാണ് രോഗമുക്തി. ഇതോടെ 95,828 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,06,856 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
Adjust Story Font
16