'കെ.വി തോമസിനെ പ്രചാരണത്തിന് എത്തിച്ചത് കോട്ടമുണ്ടാക്കി': തൃക്കാക്കര തോൽവിയിൽ കടുത്ത വിമർശനവുമായി സി.പി.ഐ
കോൺഗ്രസിൽ എല്ലാ പരിഗണനയും ലഭിച്ച വ്യക്തി ഇത്തരം നിലപാടെടുക്കമ്പോൾ കോൺഗ്രസുകാർക്ക് വാശിയുണ്ടാവുന്നത് സ്വാഭാവികമാണെന്നും പ്രകാശ് ബാബു
തിരുവനന്തപുരം: കെ.വി തോമസിനെ തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തിച്ചത് എൽ.ഡി.എഫിന് കോട്ടമുണ്ടാക്കിയെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു.
കോൺഗ്രസിൽ എല്ലാ പരിഗണനയും ലഭിച്ച വ്യക്തി ഇത്തരം നിലപാടെടുക്കുമ്പോൾ കോൺഗ്രസുകാർക്ക് വാശിയുണ്ടാവുന്നത് സ്വാഭാവികമാണെന്നും പ്രകാശ് ബാബു മീഡിയവണിനോട് പറഞ്ഞു.
മണ്ഡലം മനസിലാക്കാതെ പ്രചാരണം നടത്തിയതാണ് എൽ.ഡി.എഫിന് തൃക്കാക്കര തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നതിന് കാരണമായതെന്ന് സിപിഐ നേരത്തെ വിലയിരുത്തിയിരുന്നു. പ്രചരണത്തിലുടനീളം അമിതാവേശം കാട്ടിയത് ആപത്തായി. തോൽവി സി.പി.എം പരിശോധിക്കണമെന്ന നിലപാടാണുള്ളതെന്നും സിപിഐ വ്യക്തമാക്കിയിരുന്നു.
അതേസമയം തോല്‍വി വിശദമായി പരിശോധിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും ബൂത്ത് തലത്തില്‍ പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടാതിരുന്നത് വിശദമായി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം.
More To Watch...
Adjust Story Font
16