Quantcast

'സെക്രട്ടറി കൂടാതെ പാർട്ടിക്ക് മറ്റു വക്താക്കൾ വേണ്ട'; പ്രകാശ് ബാബുവിനെതിരെ ബിനോയ് വിശ്വം, സിപിഐയിൽ ഭിന്നത

എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-10-05 04:25:47.0

Published:

5 Oct 2024 3:28 AM GMT

സെക്രട്ടറി കൂടാതെ പാർട്ടിക്ക് മറ്റു വക്താക്കൾ വേണ്ട; പ്രകാശ് ബാബുവിനെതിരെ ബിനോയ് വിശ്വം, സിപിഐയിൽ ഭിന്നത
X

തിരുവനന്തപുരം: സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവിനെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

ജനയുഗത്തില്‍ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ടാണു പുതിയ തര്‍ക്കമെന്നാണു സൂചന. സംസ്ഥാന സെക്രട്ടറി നിലപാട് പറഞ്ഞശേഷമാണ് ജനയുഗത്തിൽ ലേഖനം എഴുതിയതെന്നാണ് പ്രകാശ് ബാബു പറയുന്നത്. എഡിജിപി വിഷയത്തില്‍ ഉള്‍പ്പെടെ നേരത്തെ ബിനോയ് വിശ്വം പാര്‍ട്ടി മുഖപത്രത്തില്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു.

ഇതിനുശേഷമായിരുന്നു ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പ്രകാശ് ബാബുവിന്‍റെ ലേഖനം. എന്നാല്‍, ഇതിനെതിരെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണു ബിനോയ് വിശ്വം വിമര്‍ശനമുന്നയിച്ചത്. യോഗത്തില്‍ തന്നെ പ്രകാശ് ബാബു വിശദീകരണവും നല്‍കിയിരുന്നു.

Summary: CPI Kerala state secretary Binoy Viswam criticizes National Executive Committee member Prakash Babu in article against ADGP MR Ajith Kumar

TAGS :

Next Story