Quantcast

'ഗണേഷ് കുമാറിന് മന്ത്രിമാരെ അലർജി'; വിമർശനവുമായി സിപിഐ

ഗണേഷ് കുമാറിന്റെ തെറ്റായ പ്രവർത്തനരീതി മൂലം സർക്കാരിന്റെ നേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ട രീതിയിൽ പ്രതിഫലിക്കുന്നില്ല. ഗണേഷ് കുമാർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുകയാണെന്നും എംഎൽഎയുടെ സാന്നിധ്യത്തിൽ എൽഡിഎഫ് യോഗം ചേരാനാകുന്നില്ലെന്നും വിമർശനമുയർന്നു.

MediaOne Logo

Web Desk

  • Published:

    3 July 2022 1:28 AM GMT

ഗണേഷ് കുമാറിന് മന്ത്രിമാരെ അലർജി; വിമർശനവുമായി സിപിഐ
X

കൊല്ലം: സിപിഐ പത്തനാപുരം മണ്ഡലം സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ കെ ബി ഗണേഷ്‌കുമാർ എംഎൽഎ്‌ക്കെതിരെ രൂക്ഷ വിമർശനം. ഗണേഷ് കുമാറിന് ഇടതുപക്ഷ സ്വഭാവമില്ലെന്നും മന്ത്രിമാരോട് അലർജിയാണെന്നും റിപ്പോർട്ടിലുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം കേരളകോൺഗ്രസ് ബിക്ക് ഒപ്പം ചേർന്ന് സിപിഐ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

ഗണേഷ് കുമാറിന്റെ തെറ്റായ പ്രവർത്തനരീതി മൂലം സർക്കാരിന്റെ നേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ട രീതിയിൽ പ്രതിഫലിക്കുന്നില്ല. ഗണേഷ് കുമാർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുകയാണെന്നും എംഎൽഎയുടെ സാന്നിധ്യത്തിൽ എൽഡിഎഫ് യോഗം ചേരാനാകുന്നില്ലെന്നും വിമർശനമുയർന്നു. സിപിഐ പ്രവർത്തകരോടുള്ള ഗണേഷിന്റെ സമീപനത്തിലും എതിർപ്പുണ്ട്. റിപ്പോർട്ടിൽ സിപിഎമ്മിനെതിരും ആരോപണങ്ങളുണ്ട്. കേരള കോൺഗ്രസ് ബി യുമായി ചേർന്ന് സി പി എം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ചു, ഭരണസമിതികളിൽ സിപി ഐക്ക് പ്രാതിനിധ്യം നൽകുന്നില്ല, ഇരുവരും ചേർന്ന് പത്തനാപുരത്തെ മുന്നണി സംവിധാനം തകർക്കാൻ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്.

TAGS :

Next Story