Quantcast

'കേരളത്തിന് അപമാനകരമായ സംഭവം'; രഞ്ജിത്തിനെ മാറ്റിനിർത്തണമെന്ന് ആനി രാജ

എത്ര ഉന്നതനായാലും ഉചിതമായ നടപടി വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി

MediaOne Logo

Web Desk

  • Published:

    24 Aug 2024 7:44 AM GMT

Sexual allegation of Bengali actress is a shameful incident for Kerala; CPI leader Annie Raja wants Ranjith to be removed from the post of chairman of the Kerala Chalachitra Academy
X

ന്യൂഡൽഹി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നടത്തിയ ലൈംഗികാരോപണം കേരളത്തിന് അപമാനകരമായ സംഭവമാണെന്ന് സി.പി.ഐ നേതാവ് ആനി രാജ. ആരോപണം സർക്കാർ ഗൗരവമായി കാണണം. രഞ്ജിത്തിനെ പദവിയിൽനിന്ന് മാറ്റിനിർത്തി സുതാര്യമായ അന്വേഷണം ഉണ്ടാകണം. സർക്കാർ സ്വമേധയാ കേസെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

ഉത്തരവാദപ്പെട്ട സ്ഥാനത്തുനിൽക്കുന്നയാളാണ് രഞ്ജിത്ത്. അതുകൊണ്ട് ആരോപണം കൂടുതൽ ഗുരുതരമാണ്. ഇതിനാൽ വിഷയം ഗൗരവമായി കാണണം. അന്വേഷണം സത്യസന്ധവും നീതിപൂർവവുമാണെന്നു ജനങ്ങൾക്കു കൂടി വിശ്വാസമുണ്ടാകണമെങ്കിൽ രഞ്ജിത്തിനെ പദവിയിൽനിന്നു മാറ്റിനിർത്തണം. സമയബന്ധിതമായി അന്വേഷണം നടക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

പീഡന സംഭവങ്ങളിൽ രേഖാമൂലം പരാതി നൽകേണ്ടതില്ലെന്നും വിവരം കിട്ടിയാൽ കേസെടുത്ത് അന്വേഷിക്കാമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കിയിരുന്നു. നിജസ്ഥിതി തെളിഞ്ഞാൽ എത്ര ഉന്നതനായാലും പുറത്താക്കണം. രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടും. വിവരം കിട്ടിയാൽ അന്വേഷിക്കാം. കേസെടുക്കാം. പരാതി വേണമെന്നില്ലെന്നം സതീദേവി പറഞ്ഞു.

എത്ര ഉന്നതനായാലും ഉചിതമായ നടപടി വേണം. ആരോപണത്തിന്റെ നിജസ്ഥിതി തെളിഞ്ഞാൽ പദവിയിൽനിന്ന് നീക്കണം. നടിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പ്രതികരിച്ചു.

Summary: 'Sexual allegation of Bengali actress is a shameful incident for Kerala'; CPI leader Annie Raja wants Ranjith to be removed from the post of chairman of the Kerala Chalachitra Academy

TAGS :

Next Story