Quantcast

സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; വിമർശനങ്ങൾ തുടരാൻ സാധ്യത

ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന കൗൺസിലും ചേരും.

MediaOne Logo

Web Desk

  • Published:

    8 July 2024 1:04 AM GMT

CPI state leadership meetings begins today
X

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുളള സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്നു മുതൽ മൂന്ന് ദിവസമാണ് സംസ്ഥാന നേതൃയോഗങ്ങൾ ചേരുന്നത്. ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന കൗൺസിലും ചേരും.

ഭരണത്തിനും മുഖ്യമന്ത്രിക്കും എതിരെ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന നേതൃയോഗങ്ങളിലും ഉണ്ടാകാനാണ് സാധ്യത. സി.പി.ഐ പഴയതുപോലെ തിരുത്തൽ ശക്തിയാകുന്നില്ലെന്ന വിമർശനത്തിന് നേതൃത്വം യോഗത്തിൽ മറുപടി നൽകിയേക്കും. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന സി.പി.എമ്മിന്റെ ജില്ലാ നേതൃയോഗങ്ങളിലും മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്.

സി.പി.എം യോഗങ്ങളിൽ ഉണ്ടായതിനേക്കാൾ രൂക്ഷ വിമർശനങ്ങൾ സർക്കാരും സി.പി.എമ്മും, സി.പി.ഐ നേതൃയോഗങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയിലെ മാറ്റം, സർക്കാരിന്റെ മുൻഗണനാ പട്ടിക, എസ്.എഫ്.ഐ അടക്കമുള്ള വർ​ഗ ബഹുജന സംഘടനകൾ ഉണ്ടാക്കുന്ന പ്രതിസന്ധി അടക്കം സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങളിൽ ഉയർന്നുവരും.

ഭരണം നിലനിർത്തണമെങ്കിൽ കടുത്ത തീരുമാനം വേണമെന്നും അതുണ്ടാക്കാൻ നിലവിലെ സർക്കാരിന്റെ പ്രവർത്തനത്തിൽ മാറ്റം വേണമെന്നുമാണ് സി.പി.ഐ നേതാക്കൾക്ക് പൊതുവേ ഉള്ള അഭിപ്രായം.

TAGS :

Next Story