സെമിനാറിൽ സി.പി.ഐ പങ്കെടുക്കും, കോൺഗ്രസിനെ ക്ഷണിക്കാത്തത് നിലപാടില്ലാത്തതിനാൽ: എം.വി ഗോവിന്ദൻ
'ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് വ്യത്യസ്ത അഭിപ്രായങ്ങളാണ്'
എം.വി ഗോവിന്ദന്‍
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ സി.പി.ഐ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോൺഗ്രസിന് ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെ ക്ഷണിക്കാത്തത് അവർക്ക് നിലപാടില്ലാത്തതിനാലാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് വ്യത്യസ്ത അഭിപ്രായങ്ങളാണ്. കോൺഗ്രസ് ജനസദസ്സ് നടത്തുന്നത് കേരളത്തിലാണ്. ഏക സിവിൽ കോഡിനെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കം നടത്താൻ അവരുടെ അഖിലേന്ത്യാ നേതൃത്വം തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വ്യക്തിനിയമങ്ങളിൽ പരിഷ്കരണം വേണമെന്നത് മുൻപേ വ്യക്തമാക്കിയ കാര്യമാണ്. സ്ത്രീ-പുരുഷ സമത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തിനിയമത്തിലുണ്ടാകേണ്ട മാറ്റം അനിവാര്യമാണെന്ന് ഭരണഘടന തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലേക്ക് പോകണം. എന്നാൽ അതിന് മുൻപ് നടക്കേണ്ട പ്രക്രിയകൾ ഇവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16