Quantcast

എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫിനെ പിന്തുണച്ചെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്

'പാര്‍ട്ടി യോഗങ്ങളിലെ വിവരങ്ങള്‍ ചില പ്രവര്‍ത്തകര്‍ ചോര്‍ത്തുന്നു. ഇത്തരക്കാരെ കണ്ടെത്തി തിരുത്തല്‍നടപടികള്‍ സ്വീകരിക്കും'

MediaOne Logo

Web Desk

  • Published:

    1 July 2024 11:59 AM GMT

CPM Alappuzha district secretariat assessed that the SDPI and Welfare Party supported UDF in Lok Sabha elections 2024, Lok Sabha 2024, Elections 2024
X

ആലപ്പുഴ: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വരണമെന്ന വികാരം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു തിരിച്ചടിയായെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫിനെയാണ് പിന്തുണച്ചതെന്നും യോഗം ചൂണ്ടിക്കാട്ടി. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേര്‍ന്ന ശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് പാര്‍ട്ടി പരാജയത്തിന്റെ കാരണങ്ങള്‍ വിവരിക്കുന്നത്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വരണമെന്ന് വികാരമുണ്ടായിരുന്നുവെന്ന് വാര്‍ത്താ കുറിപ്പില്‍ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ചൂണ്ടിക്കാട്ടി. ഇത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായി. എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫിനെയാണ് പിന്തുണച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി വെള്ളാപ്പള്ളിയുടെ പിന്തുണ വാങ്ങിയത് പാര്‍ട്ടിക്കു തിരിച്ചടിയായി. ശോഭാ സുരേന്ദ്രന് വെള്ളാപ്പള്ളി അനുഗ്രഹം നല്‍കിയെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

എന്‍.ഡി.എ സ്ഥാനാര്‍ഥി ഈഴവ വിഭാഗക്കാരിയാണെന്ന് വെള്ളാപ്പള്ളി പത്രക്കാരോട് പറഞ്ഞു. ഇതിനെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. എസ്.എന്‍.ഡി.പിയുടെ ആളാണെന്ന രീതിയില്‍ വോട്ടുകള്‍ വാങ്ങി. ഇത് മുന്‍കൂട്ടി കണ്ടു പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. കേന്ദ്രത്തിന്റെ സഹായം ലഭിക്കാത്തതാണ് എല്ലാത്തിനും കാരണം. പെന്‍ഷന്‍, മരുന്നുക്ഷാമം, വിലക്കയറ്റം എന്നിവ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനമെന്ന വാര്‍ത്ത തെറ്റാണ്. പാര്‍ട്ടി യോഗങ്ങളിലെ വിവരങ്ങള്‍ ചില പ്രവര്‍ത്തകര്‍ ചോര്‍ത്തുന്നു. തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നു. ഇത്തരക്കാരെ കണ്ടെത്തി തിരുത്തല്‍നടപടികള്‍ എടുക്കുമെന്നും യോഗം തീരുമാനിച്ചതായി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Summary: CPM Alappuzha district secretariat assessed that the SDPI and Welfare Party supported UDF in Lok Sabha elections 2024

TAGS :

Next Story