'ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണി ജമാഅത്തെ ഇസ്ലാമിയാണെന്ന അഭിപ്രായം സിപിഎമ്മിനില്ല': എളമരം കരീം
'ആർഎസ്എസും ഹിന്ദു വർഗീയ ശക്തികളുമാണ് മതനിരപേക്ഷതക്ക് ഭീഷണി'

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണി ജമാഅത്തെ ഇസ്ലാമിയാണെന്ന അഭിപ്രായം തങ്ങൾക്കില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. ജമാഅത്തെ ഇസ്‌ലാമിയെയോ മുസ്‌ലിം സംഘടനകളെയോ പ്രത്യേകം അക്രമിക്കാനോ ആക്ഷേപിക്കാനോ സിപിഎം ശ്രമിക്കുന്നില്ലെന്നും ആർഎസ്എസും ഹിന്ദു വർഗീയ ശക്തികളുമാണ് മതനിരപേക്ഷതക്ക് വലിയ ഭീഷണിയെന്ന് എളമരം കരീം പറഞ്ഞു. കോഴിക്കോട് മുക്കത്ത് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്ത കാണാം:
Next Story
Adjust Story Font
16