'തരൂർ പറഞ്ഞതാണ് ശരി'; പിന്തുണച്ച് സിപിഎം
അതേസമയം, തരൂരിന്റെ നീക്കങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നതായും തെറ്റിദ്ധാരണ പരത്തുന്നുതായും എഐസിസി വ്യക്തമാക്കി

തിരുവനന്തപുരം: കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന ശശി തരൂരിന്റെ നിലപാടിനോട് പിന്തുണ പ്രഖ്യാപിച്ച് സിപിഎം നേതാക്കൾ.
ശശി തരൂരിന്റെ കോൺഗ്രസിനെക്കുറിച്ചുള്ള അഭിപ്രായം എൽഡിഎഫും സിപിഎമ്മും ആവർത്തിക്കുന്ന കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് തരൂർ. അദ്ദേഹത്തെ അവഗണിക്കേണ്ടെതില്ലെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിലെ ആഭ്യന്തര തർക്കം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ സിപിഎം തുടരുന്നതിന്റെ സൂചനയായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
തരൂർ അഭിപ്രായസ്ഥിരതയുള്ളയാളാണെന്നും കേരളത്തിലെ വ്യവസായം മേഖലയെ കുറിച്ച് തരൂർ പറഞ്ഞത് വസ്തുതയെന്നും സിപിഎം കേന്ദ്രം കമ്മിറ്റിയംഗം ഇ.പി ജയരാജനും പ്രതികരിച്ചു.
അതേസമയം, തരൂരിന്റെ നീക്കങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നതായും തെറ്റിദ്ധാരണ പരത്തുന്നുതായും എഐസിസി വ്യക്തമാക്കി.
Adjust Story Font
16