Quantcast

'ഉമർ ഫൈസിക്ക് പിന്നിൽ സിപിഎം, നിലക്കുനിർത്താൻ സമസ്‌ത തയ്യാറാകണം'- പി.എം.എ സലാം

സിപിഎമ്മിന്റെ പ്രചാരണങ്ങൾക്ക് പിന്നിൽ ഇസ്‌ലാം വിരുദ്ധതയാണെന്നും പി.എം.എ സലാം ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    28 Oct 2024 11:07 AM GMT

PMA Salam
X

കാസർകോട്: ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും അപമാനിച്ചാൽ ലീഗ് പ്രവർത്തകർക്ക് പ്രതിരോധിക്കേണ്ടി വരും. ഇത്തരം ആളുകളെ നിലക്കു നിർത്താൻ സമസ്‌ത തയ്യാറാവണമെന്നും, ഉമർ ഫൈസി മുക്കത്തിന് പിന്നിൽ സിപിഎമ്മാണെന്നും പി.എം.എ സലാം പറഞ്ഞു.

സർക്കാർ ഏതോ കമ്മറ്റിയിൽ നൽകിയ നക്കാപിച്ചയ്ക്ക് പ്രത്യുപകാരം ചെയ്യുകയാണ് ഉമർ ഫൈസിയെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി. ഇത്തരം ആളുകളെ നിലക്കു നിർത്താൻ സംഘടന തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്കെതിരെയും പി.എം.എ സലാം എതിർത്ത്. സി പി എം എതിർക്കുന്നത് മുസ്‌ലിം ലീഗിനെയല്ല, ഇസ്‌ലാമിനെയാണ്. ഇവർക്ക് കുതിരകയറാനുള്ള മതമല്ല ഇസ്‌ലാം. പ്രചാരണങ്ങൾക്ക് പിന്നിൽ ഇസ്‌ലാം വിരുദ്ധതയാണെന്നും അദ്ദേഹം ആരോപിച്ചു.

TAGS :

Next Story