സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ അന്തരിച്ചു
അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു.
മൃതദേഹം നാളെ രാവിലെ 7 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് 10 മണിക്ക് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലും, ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും, അർബൻ ബാങ്കിലും പൊതു ദർശനത്തിന് വയ്ക്കും. സംസ്കാര ചടങ്ങുകളുടെ സമയം പാർട്ടി സംസ്ഥാന നേതാക്കളും, ബന്ധുക്കളും ചേർന്ന് തീരുമാനിക്കും.
1981 ൽ പാർട്ടി അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായി. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗം. 24 വർഷമായി ജില്ലാ കമ്മിറ്റിയിലും റസൽ തുടർന്നു . ഡിവൈഎഫ്ഐ, സിഐടിയു ചുമതലകളിലും വഹിച്ചു. സമരങ്ങളിൽ പങ്കെടുത്ത് ജയിൽ വാസവും പൊലീസ് നടപടിക്കും ഇരയായിട്ടുണ്ട്. 2006ൽ ചങ്ങനാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ജില്ലാ പഞ്ചായത്ത് അംഗമായും അർബൻ ബാങ്ക് പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജനുവരിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് വീണ്ടും സെക്രട്ടറിയായത്.
Adjust Story Font
16