കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ വാഹനം സി.പി.എം നേതാവിന്റേത്
ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്.
കൊല്ലം: കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ വാഹനം സി.പി.എം നേതാവിന്റേത്. ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്. വാഹനം മറ്റൊരാൾക്ക് വാടകക്ക് നൽകിയിരിക്കുകയാണ് എന്നാണ് ഷാനവാസിന്റെ വിശദീകരണം.
പച്ചക്കറികൾക്കൊപ്പം രണ്ട് ലോറികളിലായി കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കെ.എൽ 04 എ.ഡി 1973 എന്ന നമ്പറിലുള്ള ലോറി സി.പി.എം നേതാവായ ഷാനവാസിന്റെ പേരിലുള്ളതാണ്. ഷാനവാസിന് പുകയില കടത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കർണാടകയിൽനിന്നാണ് പാൻമസാലകൾ എത്തിച്ചത്.
Next Story
Adjust Story Font
16