Quantcast

'എതിരാളികൾക്ക് പ്രസ്ഥാനത്തെ താറടിക്കാൻ സാഹചര്യം സൃഷ്ടിക്കരുത്'; ജെയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് സി.പി.എം

സോഷ്യൻ മീഡിയകളിലെ ഗ്രൂപ്പുകളിൽ 'അലക്കുന്നതിനായി' സന്ദർഭങ്ങളും, സാഹചര്യങ്ങളും പരാമർശങ്ങളും സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്ന് സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-09-11 03:54:59.0

Published:

11 Sep 2023 3:53 AM GMT

cpm panur ac against jain raj fb post
X

കണ്ണൂർ: ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരനെതിരായ ജെയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് സി.പി.എം. പോസ്റ്റ് അനവസരത്തിലുള്ളതും പ്രസ്ഥാനത്തിന് അപകീർത്തികരവുമെന്ന് പാനൂർ ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ മകനാണ് ജെയിൻ രാജ്. ജെയിനിന്റെ പേര് പറയാതെയാണ് പാർട്ടി വിമർശനം.

സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കാൻ പാടില്ല. സഖാവ് കിരൺ കരുണാകരന്റെ എഫ്.ബി കമന്റിൽ ഒരു വർഷം മുമ്പേ വന്നു ചേർന്ന തെറ്റായ പരാമർശം അപ്പോൾ തന്നെ ശ്രദ്ധയിൽപെടുകയും തെറ്റ് തിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഇപ്പോൾ വീണ്ടും കുത്തിപൊക്കിയത് ശരിയായ പ്രവണതയല്ല. വ്യക്തിപരമായ പോരായ്മകൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികൾക്ക് പ്രസ്ഥാനത്തെ താറടിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് തികച്ചും അപലപനീയമാണ്. സോഷ്യൻ മീഡിയകളിലെ ഗ്രൂപ്പുകളിൽ 'അലക്കുന്നതിനായി' സന്ദർഭങ്ങളും, സാഹചര്യങ്ങളും പരാമർശങ്ങളും സൃഷ്ടിക്കുന്നത് ഗുണകരമല്ല. ഇത്തരം നീക്കങ്ങൾ ഒരു ഭാഗത്ത് നിന്നും ഉണ്ടാകരുത്- സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ജെയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് ഞായറാഴ്ച തന്നെ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐയെയും പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story