സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം
വൈകീട്ട് റെഡ് വൊളണ്ടിയർ മാർച്ചും ലക്ഷങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും
കണ്ണൂര്‍:സിപിഎമ്മിന്റെ 23ാമത് പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് സീതാറാം യെച്ചൂരി മറുപടി നൽകും. പുതിയ കമ്മിറ്റിയുടെയും കൺട്രോൾ കമ്മീഷന്റെയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈകീട്ട് റെഡ് വൊളണ്ടിയർ മാർച്ചും ലക്ഷങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും.
അഞ്ച് ദിവസം നീണ്ട് നിന്ന പാർട്ടി കോൺഗ്രസിൽ രണ്ട് രേഖകളാണ് ചർച്ച ചെയ്തത്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്ന രാഷ്ട്രീയ പ്രമേയവും സംഘടനയുടെ പോരായ്മകൾ വ്യക്തമാക്കുന്ന സംഘടനാ രാഷ്ട്രീയ റിപ്പോർട്ടും.
ബിജെപിക്കെതിരെ ബദൽ രൂപീകരിക്കാൻ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന പ്രമേയത്തിന് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുയർന്ന സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി നൽകും. തുടർന്ന് പുതിയ കമ്മിറ്റിയുടെയും കൺട്രോൾ കമ്മീഷന്റെയും തെരഞ്ഞെടുപ്പ് നടക്കും. വൈകീട്ട് ജവഹർ സ്റ്റേഡിയത്തിലാണ് പൊതു സമ്മേളനം നടക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ പൊതുപരിപാടി ആയതിനാൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. സമാപന സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
Adjust Story Font
16