കേരള രാഷ്ട്രീയത്തെ വർഗീയവത്കരിക്കാൻ സി.പി.എം ശ്രമം : എം.എം ഹസൻ
"വർഗസമരം ഉപേക്ഷിച്ച് വർഗീയതാ പ്രചരണം സി.പി.എം ഏറ്റെടുത്തിരിക്കുന്നു."
കേരള രാഷ്ട്രീയത്തെ വർഗീയവത്കരിക്കാൻ ബി.ജെപിയേക്കാൾ സി.പി.എം ശ്രമിക്കുന്നുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ന്യൂനപക്ഷങ്ങളെ യു.ഡി.എഫിൽ നിന്ന് അടർത്താൻ സി.പി.എം ശ്രമിക്കുകയാണ്. ഭൂരിപക്ഷ വർഗീയതയുടെ പിന്തുണ കിട്ടാനാണ് സി.പി.എം ശ്രമമെന്നും ഹസൻ ആരോപിച്ചു. കുഞ്ഞാലിക്കുട്ടി -ഹസൻ - അമീർ പ്രസ്താവന മുമ്പ് നടത്തിയതും ഇതിൻ്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
"കോടിയേരി ഇപ്പോൾ നടത്തുന്നതും വിഷലിപ്തമായ പ്രചാരണമാണ്. വർഗസമരം ഉപേക്ഷിച്ച് വർഗീയതാ പ്രചരണം സി.പി.എം ഏറ്റെടുത്തിരിക്കുന്നു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും ആരെയെങ്കിലും പാർട്ടി സെക്രട്ടറിയായോ മുഖ്യമന്ത്രിയായോ സി.പി.എം പരിഗണിച്ചിട്ടുണ്ടോ.?"- ഹസൻ ചോദിച്ചു. കോൺഗ്രസിനോട് ചോദ്യം ചോദിക്കാൻ കോടിയേരിക്ക് അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Summary : CPM seeks to communalise Kerala politics: MM Hasan
Next Story
Adjust Story Font
16