സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
30 വർഷത്തിനുശേഷമാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും. കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ സമ്മേളന വേദിയായ ടൗൺഹാളിൽ പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംഘടനാ, രാഷ്ട്രീയ റിപ്പോർട്ടുകൾ അവതരിപ്പിക്കും.'നവ കേരളത്തിൻറെ പുതുവഴികൾ' എന്ന രേഖ മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും.
30 വർഷത്തിനുശേഷമാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. പൊതുസമ്മേളന വേദിയായ ആശ്രമം മൈതാനിയിൽ ഇന്നലെ കൊടി ഉയർന്നു. സംഘടന, രാഷ്ട്രീയ റിപ്പോർട്ടുകൾ അവതരിപ്പിച്ചതിന് പിന്നാലെ വൈകിട്ടോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ 'നവ കേരളത്തിന്‍റെ പുതുവഴികൾ' എന്ന രേഖ അവതരിപ്പിക്കുക. നാലുമണിക്കൂർ ചർച്ചയാണ് ഇതിന്മേല്‍ നടക്കുക. 530 ഓളം പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 75 വയസ് പ്രായപരിധി കടന്നവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കും.സംസ്ഥാന സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും പുതുമുഖങ്ങൾ നിരവധിപേർ വരാൻ സാധ്യതയുണ്ട്.
Adjust Story Font
16