'ഉമ്മൻ ചാണ്ടിയുടെ ചികിത്സ ഉന്നയിക്കില്ല'; പുതുപ്പള്ളിയിൽ വ്യക്തി അധിക്ഷേപത്തിനില്ലെന്ന് എം.വി ഗോവിന്ദൻ
"ഉമ്മൻ ചാണ്ടിയെ പുണ്യാളനാക്കാനുള്ള ശ്രമം കോൺഗ്രസിന്റെ മൂല്യച്യുതിയാണ് കാണിക്കുന്നത്, കല്ലറയിൽ പോകുന്നതിനെ ആക്ഷേപിക്കില്ല"
കോട്ടയം: പുതുപ്പള്ളിയിൽ വ്യക്തി അധിക്ഷേപത്തിന് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ചികിത്സ അടക്കം ഉന്നയിക്കില്ലെന്നും പുതുപ്പള്ളിയിൽ രാഷ്ട്രീയമാണ് ചർച്ചയെന്നും അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു.
"പുതുപ്പള്ളിയിൽ വ്യക്തി ആക്ഷേപത്തിന് സിപിഎം ഇല്ല. അവിടെ രാഷ്ട്രീയമാണ് ചർച്ച, ഉമ്മൻ ചാണ്ടിയുടെ ചികിത്സ അടക്കം ഉന്നയിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മന്ത്രമാർ വരില്ലെന്നത് തെറ്റായ പ്രചരണമാണ്. മന്ത്രിമാരുടെ പ്രചാരണം ആവശ്യത്തിനുണ്ടാകും. ഉമ്മൻ ചാണ്ടിയെ പുണ്യാളനാക്കാനുള്ള ശ്രമം കോൺഗ്രസിന്റെ മൂല്യച്യുതിയാണ്. കല്ലറയിൽ പോകുന്നതിനെ ഞങ്ങൾ ആക്ഷേപിക്കില്ല".
"തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുന്നതിൽ ഭയമില്ല. സർക്കാർ ഉളളിടത്തോളം കാലം ആളുകൾ സർക്കാരിനെ വിലയിരുത്തും. പാർട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് തികച്ചും രാഷ്ട്രീയപരമാകും. വ്യക്തിപരമായല്ല ആരും മത്സരിക്കുന്നത്. പാർട്ടികളാണ് ഓരോ സ്ഥാനാർഥികളെയും തീരുമാനിക്കുക". ഗോവിന്ദൻ പറഞ്ഞു.
Adjust Story Font
16