Quantcast

ഗവർണർക്കെതിരെ വിണ്ടും ആഞ്ഞടിച്ച് സിപിഎം

"കോടതി വിധി ലംഘിച്ച് ഗവർണർ സർവകലാശാല പ്രവർത്തനങ്ങൾ താറുമാറാക്കുന്നു"; എം.വി ഗോവിന്ദൻ

MediaOne Logo

Web Desk

  • Published:

    29 Nov 2024 12:03 PM GMT

ഗവർണർക്കെതിരെ വിണ്ടും ആഞ്ഞടിച്ച് സിപിഎം
X

തിരുവനന്തപുരം: ഗവർണർക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി സിപിഎം. ഹൈക്കോടതി വിധിയേയും ഭരണഘടനയെയും ഗവർണർ വെല്ലുവിളിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സംഘപരിവാറിന് വേണ്ടി ഗവർണർ എല്ലാ സീമകളും ലംഘിക്കുന്നു. കോടതിവിധി ലംഘിച്ച് തന്നിഷ്ട പ്രകാരം പ്രവർത്തിക്കുകയാണ് ഗവർണർ. സർവകലാശാല പ്രവർത്തനങ്ങൾ ഗവർണർ കാരണം താറുമാറാക്കുന്നു. ചുമതലയറ്റത്തിനുശേഷം 9 വിധികൾ ഗവർണർക്കെതിരെ ഉണ്ടായിട്ടുണ്ട്.

സർവകലാശാല സെനറ്റിലേക്ക് എബിവിപി പ്രവർത്തകരെ നാമ നിർദേശം ചെയ്തത് ഹൈക്കോടതി റദ്ദാക്കിയതടക്കം ഗവർണർക്കെതിരായ വിധികൾ എണ്ണിപ്പറഞ്ഞായിരുന്നു ഗോവിന്ദന്റെ വിമർശനം. കാവിവത്ക്കരണത്തിനു വേണ്ടിയാണ് ഗവർണർ ഇതെല്ലാം ചെയ്യുന്നതെന്ന് പറഞ്ഞ ഗോവിന്ദൻ, കെടിയു വി.സി സംഘപരിവാറാണെന്ന് ആരോപണമുന്നയിക്കുകയും ചെയ്തു. ഗോൾവാൾക്കറിന് മുന്നിൽ നമസ്‌കരിച്ചിട്ടാണ് അദേഹം ചുമതലയേൽക്കാൻ വന്നത്, ഇതോടെ അദ്ദേഹത്തിൻറെ മനോനില എന്താണെന്ന് എല്ലാവർക്കും ബോധ്യമായി. ഗവർണറുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫ് നിലപാട് എന്താണ് എന്ന് ഗോവിന്ദൻ ചോദ്യമുന്നയിയിച്ചു.

TAGS :

Next Story