Quantcast

കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളെ സിപിഎം പ്രവർത്തകർ മോചിപ്പിച്ചു

പൊലീസുകാരെ പൂട്ടിയിട്ട ശേഷമാണ് പ്രതിയെ മോചിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    21 Feb 2025 7:50 AM

Published:

21 Feb 2025 7:21 AM

കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളെ സിപിഎം പ്രവർത്തകർ മോചിപ്പിച്ചു
X

കണ്ണൂർ: കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളെ സിപിഎം പ്രവർത്തകർ മോചിപ്പിച്ചു. ഇന്നലെ വൈകുന്നേരം തലശ്ശേരി മണോളി കാവ് ഉത്സവത്തിനിടെയാണ് സംഭവം. പൊലീസുകാരെ ആക്രമിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. പൊലീസുകാരെ പൂട്ടിയിട്ട ശേഷമാണ് പ്രതിയെ മോചിപ്പിച്ചത്. 55 സിപിഎം പ്രവർത്തകർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായപ്പോൾ നിയന്ത്രിക്കാനെത്തിയ പൊലീസിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. സംഭവത്തെ തുടർന്ന് 27 സിപിഎം പ്രവർത്തകർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഉൾപ്പെട്ട പ്രതികൾ മണോളി കാവ് ഉത്സവത്തിനെത്തിയിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംഭവസ്ഥലത്തെത്തുന്നത്.

തുടർന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുന്നതിനിടെ 50ൽ അധികം വരുന്ന സിപിഎം പ്രവർത്തകർ വാഹനം തടയുകയും പൊലീസുകാരെ പൂട്ടിയിട്ട ശേഷം പ്രതികളെ മോചിപ്പിക്കുകയുമായിരുന്നു.


TAGS :

Next Story