Quantcast

കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ റെയിൽവേ ട്രാക്കിൽ വിള്ളൽ; പരശുറാം, ശബരി എക്‌സ്‌പ്രസുകൾ പിടിച്ചിട്ടു

കോട്ടയത്തും ഏറ്റുമാനൂരിനും ഇടയിൽ ട്രെയിൻ വേഗം കുറച്ച് ഓടും.

MediaOne Logo

Web Desk

  • Published:

    9 Nov 2024 9:30 AM GMT

Railway_track crack
X

കോട്ടയം: കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ റെയിൽവേ ട്രാക്കിൽ വിള്ളൽ. പാറോലിക്കലിനു സമീപമാണ് വിള്ളൽ കണ്ടെത്തിയത്. പരശുറാം, ശബരി എക്‌സ്‌പ്രസുകൾ അരമണിക്കൂറിൽ അധികം പിടിച്ചിട്ടു. പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചതായി റെയിൽവേ അറിയിച്ചു. കോട്ടയത്തും ഏറ്റുമാനൂരിനും ഇടയിൽ ട്രെയിൻ വേഗം കുറച്ച് ഓടും.

രാവിലെ 11.30ഓടെയാണ് റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് കോട്ടയത്ത് നിന്ന് റെയിൽവേ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയ ശേഷം പ്രശ്‌നം താത്കാലികമായി പരിഹരിച്ചു. പൂർണമായും പരിഹരിക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടിവരും. അതിനായി നടപടിക്രമങ്ങൾ തുടങ്ങിയതായും റെയിൽവേ അറിയിച്ചു.

TAGS :

Next Story